നാ​ടോ​ടി വ​യോ​ധി​ക​യു​ടെ ഭാ​ണ്ഡ​ത്തി​ലെ പ​ണം അ​ഗ​തി മ​ന്ദി​ര​ത്തി​നു കൈ​മാ​റി
Thursday, May 26, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: വ​ഴി​യ​രി​കി​ൽ അ​വ​ശ​യായി തെ​രു​വു നാ​യ്ക്കൊ​പ്പം ജീ​വി​ച്ച നാ​ടോ​ടി വ​യോ​ധി​ക​യി​ൽ​നി​ന്നു ല​ഭി​ച്ച പ​ണം അ​ഗ​തി​മ​ന്ദി​ര​ത്തി​നു ന​ൽ​കി. കാ​ക്കാ​ഴം റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു താ​ഴെ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി വ​യോ​ധി​ക വി​റ​കു​ക​ൾ​ക്കും മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കു​മി​ട​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഒ​പ്പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്ന ഒ​രു നാ​യ​യു​മു​ണ്ടാ​യി​രു​ന്നു.

വ​യോ​ധി​ക​യു​ടെ അ​ര​യി​ൽ കെ​ട്ടി​യ ക​യ​റി​ലാ​ണ് നാ​യ​യെ​യും കെ​ട്ടി​യി​രു​ന്ന​ത്. ഇ​വ​രു​ടെ ദു​രി​ത ജീ​വി​ത​മ​റി​ഞ്ഞ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത ഇ​ട​പെ​ട്ട് ഇ​വ​രെ ഈ ​മാ​സം ഒ​ന്പ​തി​ന് ഹ​രി​പ്പാ​ട് ഗാ​ന്ധി​ഭ​വ​നി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഇ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​വ​രു​ടെ ഭാ​ണ്ഡ​ത്തി​ൽ​നി​ന്ന് 52,875 രൂ​പ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​വ​ശ​നാ​യ നാ​യ​യെ ക​രു​മാ​ടി സ്വ​ദേ​ശി​നി മൃ​ഗ​സ്നേ​ഹി​യാ​യ സു​ജാ​ത ഏ​റ്റെ​ടു​ത്തി​രു​ന്നു.

ല​ഭി​ച്ച പ​ണ​ത്തി​ൽ​നി​ന്നു പ​തി​നാ​യി​രം രൂ​പ നാ​യ​യു​ടെ ചി​കി​ത്സ​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സു​ജാ​ത​ക്കു കൈ​മാ​റി. ശേ​ഷി​ച്ച തു​ക​യാ​ണ് വൃ​ദ്ധ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹ​വീ​ട് അ​ധി​കൃ​ത​ർ​ക്കു ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ക​വി​ത​യി​ൽ​നി​ന്നു സ്നേ​ഹ വീ​ട് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് ഷെ​മീ​ർ തു​ക ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ശ്രീ​കു​മാ​ർ, അ​പ​ർ​ണ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.