ആ​രോ​ഗ്യം തീ​രെ​യി​ല്ല! മെ​ഡി.​ കോ​ള​ജി​ൽ കാ​സ്പ് ന​ട​ത്തി​പ്പ് ഇ​ങ്ങ​നെ മ​തി​യോ?
Thursday, May 26, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി(​കാ​സ്പ്)​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്നു. മെ​ഡി​സി​ൻ കൗ​ണ്ട​റി​ലെ തി​ര​ക്കാ​ണ് ഏ​റ്റ​വും വ​ലി​യ ദു​രി​തം. ക​ഴി​ഞ്ഞ ദി​വ​സം മെ​ഡി​സി​ൻ കൗ​ണ്ട​റി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഒ​രു അ​പ​സ്മാ​ര രോ​ഗി കു​ഴ​ഞ്ഞു വീ​ണി​രു​ന്നു.

ക്ലെ​യിം കോ ​ഓ​ർ​ഡി​നേ​റ്റ​റെ​ന്ന പേ​രി​ൽ ജ​ന​റ​ൽ ന​ഴ്സിം​ഗ് പാ​സാ​യ നാ​ലു പേ​രെ​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ കൃ​ത്യ​മാ​യി കേ​സ് ഷീ​റ്റ് അ​പ് ലോ​ഡ് ചെ​യ്യു​ന്ന​തു​കൊ​ണ്ട് ക്ലെ​യിം കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ ആ​വ​ശ്യ​മി​ല്ലാ​തെ വ​ന്നി​രി​ക്കു​ക​യാ​ണ്. ഇ​വ​രെ മ​റ്റ് കൗ​ണ്ട​റു​ക​ളി​ലേ​ക്കു പു​ന​ർ വി​ന്യ​സി​ച്ചാ​ൽ ഒ​രു പ​രി​ധി വ​രെ രോ​ഗി​ക​ളു​ടെ ദു​രി​ത​ത്തി​നു പ​രി​ഹാ​രം കാ​ണാം.

ഡി​സ്ചാ​ർ​ജ് ഒ​രു പ​ണി​യാ​ണ്!

രാ​വി​ലെ രോ​ഗി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലും ആ​ശു​പ​ത്രി വി​ട​ണ​മെ​ങ്കി​ൽ വൈ​കു​ന്നേ​ര​മാ​കും എ​ന്ന​താ​ണ് സ്ഥി​തി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഇ​ഴ​യു​ന്ന​താ​ണ് കാ​ര​ണം. ഡി​സ്ചാ​ർ​ജാ​കു​ന്ന രോ​ഗി​ക​ൾ ഒ​രേ സ​മ​യം കൂ​ട്ട​മാ​യി മെ​ഡി​സി​ൻ കൗ​ണ്ട​റി​ലെ​ത്തു​ന്ന​തോ​ടെ താ​ളം തെ​റ്റും. ഡി​സ്ചാ​ർ​ജ് ന​ട​പ​ടി ക്ര​മം വേ​ഗ​ത്തി​ലാ​ക്കി​യാ​ൽ കൗ​ണ്ട​റി​ലെ തി​ര​ക്കു കു​റ​യ്ക്കാം. ഇ​തി​നു പി.​ജി.​ഡോ​ക്ട​ർ​മാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കാ​ത്ത​താ​ണ് തി​ര​ക്കു കൂ​ടാ​ൻ കാ​ര​ണം.

27 ജീ​വ​ന​ക്കാ​ർ

നി​ല​വി​ൽ 27 ജീ​വ​ന​ക്കാ​രാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന​ത് മെ​ഡി​സി​ൻ കൗ​ണ്ട​റി​ലാ​ണ്. ഇ​വി​ടെ ഏ​ഴു ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഷി​ഫ്റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു പേ​ർ മാ​ത്ര​മാ​ണ് പ​തി​വാ​യു​ള്ള​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യം, ത്വ​ക്ക്, പി​എം​ആ​ർ ഉ​ൾ​പ്പെ​ടെ അ​ഞ്ചു കൗ​ണ്ട​റു​ക​ളാ​ണു​ള്ള​ത്.

ഇ​തു കൂ​ടാ​തെ കാ​ർ​ഡി​യോ​ള​ജി, കാ​ൻ​സ​ർ, ഇ​എ​ൻ​ടി, യൂ​റോ​ള​ജി, ഓ​ർ​ത്തോ, ഗൈ​ന​ക്ക്, സ​ർ​ജ​റി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യും കാ​സ്പ് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​നു​ഭ​വ​പ്പെ​ടു​ന്ന മെ​ഡി​സി​ൻ കൗ​ണ്ട​റി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​താ​ണ് രോ​ഗി​ക​ൾ​ക്കു വി​ന​യാ​കു​ന്ന​ത്.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​സ്പ് കൗ​ണ്ട​റി​ൽ ഇ​പ്പോ​ൾ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 11 വ​രെ​യും 11ന് ​ശേ​ഷ​വും ഓ​രോ ജീ​വ​ന​ക്കാ​ര​നെ​യാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സീ​ൽ ചെ​യ്യാ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഡേ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​രെ മെ​ഡി​സി​ൻ കൗ​ണ്ട​റി​ൽ നി​യോ​ഗി​ച്ചാ​ൽ ഇ​വി​ട​ത്തെ തി​ര​ക്കും ബു​ദ്ധി​മു​ട്ടും പ​രി​ഹ​രി​ക്കാം. മെ​ഡി​സി​ൻ കൗ​ണ്ട​റി​ൽ അ​ഞ്ച് ജീ​വ​ന​ക്കാ​ർ ഒ​രേ സ​മ​യം ജോ​ലി ചെ​യ്താ​ൽ മാ​ത്ര​മേ സു​ഗ​മ​മാ​യി നീ​ങ്ങൂ. ഇ​തി​ന് അ​ധി​ക​മാ​യി കം​പ്യൂ​ട്ട​ർ, സ്കാ​ന​ർ, ഡി​വൈ​സ് എ​ന്നി​വ വാ​ങ്ങി​യാ​ൽ മ​തി​യാ​കും.