ഭി​ത്തി​യി​ൽ വ​ര​ച്ച് ന​ടേ​ശ​ൻ; മ​നംനി​റ​ഞ്ഞ് കു​രു​ന്നു​ക​ൾ
Wednesday, May 25, 2022 10:40 PM IST
അ​മ്പ​ല​പ്പു​ഴ: കു​രു​ന്നു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ജീ​വ​ൻ തു​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ സ്കൂ​ൾ ഭി​ത്തി​ക​ളി​ൽ പ​ക​ർ​ത്തി ന​ടേ​ശ​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. പു​ന്ന​പ്ര അ​റ​വു​കാ​ട് എ​ൽ​പി സ്കൂ​ളി​ല​ട​ക്കം 52-ാമ​ത്തെ സ്കൂ​ളി​ലാ​ണ് ന​ടേ​ശ​ൻ വി​ദ്യാ​ല​യ ഭി​ത്തി​യി​ൽ കു​രു​ന്നു​ക​ൾ​ക്കുവേ​ണ്ടി ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കു​ന്ന​ത്. മു​ന്തി​യ ഇ​നം പെ​യി​ന്‍റാ​യ എ​മ​ർഷൈ​നി​ലാ​ണ് ന​ടേ​ശ​ൻ ചി​ത്ര​ര​ച​ന ന​ട​ത്തു​ന്ന​ത്.
കോ​വി​ഡ് കാ​ല​ത്ത് സ്വ​ന്തം ചെ​ല​വി​ൽ രോ​ഗ​ത്തി​നെ​തി​രേ ചു​മ​രു​ക​ളി​ൽ എ​ഴു​തി​യും വ​ര​ച്ചും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ ന​ടേ​ശ​നെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ദ​രി​ച്ചി​രു​ന്നു. ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​മ്പോ​ഴും ഏ​റ്റെ​ടു​ക്കു​ന്ന ജോ​ലി​യി​ൽ പൂ​ർ​ണ​ത ക​ണ്ടെ​ത്തു​ക മാ​ത്ര​മാ​ണ് ല​ക്ഷ്യ​മെ​ന്ന് ന​ടേ​ശ​ൻ പ​റ​യു​ന്നു.