പ​മ്പാ​ന​ദി​യി​ലേ​ക്ക് ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Wednesday, May 25, 2022 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ല്ലി​ശേ​രി ഇ​റ​പ്പു​ഴ പാ​ല​ത്തി​ൽനി​ന്ന് പ​മ്പാ​ന​ദി​യി​ലേ​ക്ക് ചാ​ടി കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 11.30ന് ​ഇ​റ​പ്പു​ഴ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. മു​ള​ക്കു​ഴ പെ​രി​ങ്ങാ​ല വി​പി​ൻ സ​ദ​ന​ത്തി​ൽ ശി​വ​ദാ​സ​ന്‍റെ മ​ക​ൻ വി​പി​ൻ​ദാ​സ് (28) ആ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് ഇ​റ​പ്പു​ഴ പാ​ല​ത്തി​ൽനി​ന്നു ചാ​ടി​യ​ത്. ബൈ​ക്ക് പാ​ല​ത്തി​ന്‍റെ കൈ​വ​രി​യോ​ട് ചേ​ർ​ത്തു​വ​ച്ച ശേ​ഷം ന​ദി​യി​ലേ​ക്കെ​ടു​ത്ത് ചാ​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം ല​ഭി​ച്ചി​രു​ന്നു. ചെ​ങ്ങ​ന്നൂ​ർ, ആ​ല​പ്പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്‌​ക്യൂ​ബ ടീ​മും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നു ര​ണ്ടു ദി​വ​സ​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​യി​രു​ന്നു. മം​ഗ​ലം കു​റ്റി​ക്കാ​ട്ടു​പ​ടി​യി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വി​പി​ൻ​ദാ​സ്. സം​സ്കാ​രം ന​ട​ത്തി. മാ​താ​വ്: സു​ജാ​ത. സ​ഹോ​ദ​രി: മി​നി. ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.