ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ബു​ദാ​ബി​യി​ൽ യു​വാ​വ് മ​രി​ച്ചു
Wednesday, May 25, 2022 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: അ​ബു​ദാ​ബി​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ൺ​മ​ണി ചാ​ങ്ങ​മ​ല പാ​ല​ത്തി​ട്ട മ​ല​യി​ൽ ശ്രീ​കു​മാ​ർ (43) ആ​ണ് മ​രി​ച്ച​ത്.
അ​ബു​ദാ​ബി​യി​ലെ ഖ​യാ​മ​ത്ത് ക​മ്പ​നി​യി​ൽ ഈ ​ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ൽ അ​ടു​ത്ത കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​യി​ൽ അ​വി​ടെനി​ന്നു തെ​റി​ച്ച് വീ​ണ ലോ​ഹ​ക​ഷ​ണം ജ​ന​ലി​ലൂ​ടെ ശ്രീ​കു​മാ​റി​ന്‍റെ ദേ​ഹ​ത്ത് ത​റ​ച്ചു​ക​യ​റി.
ഗു​രു​ത​ര പ​രി​ക്കേ​റ്റ ശ്രീ​കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വം അ​റി​ഞ്ഞ​തി​നെതു​ട​ർ​ന്ന് ദു​ബാ​യി​ലു​ണ്ടാ​യി​രു​ന്ന സ​ഹോ​ദ​ര​ൻ ന​ന്ദ​കു​മാ​ർ അ​ബു​ദാ​ബി​യി​ൽ എ​ത്തിയിരുന്നു.
ദീ​ർ​ഘ​നാ​ളാ​യി വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന ശ്രീ​കു​മാ​ർ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് വീ​ണ്ടും അ​ബു​ദാ​ബി​യി​ൽ പു​തി​യ ക​മ്പ​നി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഭാ​ര്യ: കൃ​ഷ്ണ​കു​മാ​രി. മ​ക്ക​ൾ: അ​നു​ശ്രീ, ധ​നു​ശ്രീ.