ഡോ. ​സാ​ബു പി. ​ സാ​മു​വേ​ലി​ന് പോ​ൾ വോ​ൾ​ട്ടി​ൽ സ്വ​ർ​ണം
Wednesday, May 25, 2022 10:40 PM IST
ചെ​ങ്ങ​ന്നൂ​ർ: ത​മി​ഴ്നാ​ട് ക​ട​ലൂ​ർ അ​ണ്ണാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ മാ​സ്റ്റേ​ഴ്സ് അ​ത്‌ല​റ്റി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചെ​ങ്ങ​ന്നൂ​ർ മു​ണ്ട​ൻ​കാ​വ് പു​ന്ന​പ്പു​ഴ​യി​ൽ ഡോ. ​സാ​ബു പി. ​സാ​മു​വേ​ൽ പോ​ൾ വോ​ൾ​ട്ടി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി. ഡി​സം​ബ​റി​ൽ ജ​ക്കാ​ർ​ത്ത​യി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ​ മാ​സ് സ്റ്റേ​ഴ്സ് അ​ത്‌ല​റ്റി​ക്സ് മ​ത്സ​ര​ത്തി​ലേ​ക്ക് സെ​ല​ക‌്ഷ​ൻ ല​ഭി​ച്ചു.​ മു​ന്പ് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് നാ​ല് അ​ന്ത​ർ​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​വാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡിക്കൽ കോ​ള​ജി​ൽനി​ന്നു കാ​യി​ക വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മേ​ധാ​വി​യാ​യാ​ണ് വി​ര​മി​ച്ച​ത്.