ഓ​ട​ക​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത മ​ണ്ണ് റോ​ഡ​രി​കി​ൽ
Wednesday, May 25, 2022 10:38 PM IST
മാ​ന്നാ​ർ: ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ഓ​ട​ക​ളി​ൽ​നി​ന്ന് നീ​ക്കം ചെ​യ്ത മ​ണ്ണ് റോ​ഡ​രി​കി​ൽ​ത​ന്നെ നി​ക്ഷേ​പി​ച്ച​ത് നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​കു​ന്നു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ​ക്കാ​ല ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ട​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണാ​ണ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​ത്.

ഈ ​മ​ണ്ണ് റോ​ഡ​രി​കി​ൽ​ത​ന്നെ നി​ക്ഷേ​പി​ച്ച​താ​ണ് നാ​ട്ടു​കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ദു​രി​ത​മാ​യി മാ​റി​യ​ത്.

അ​ഞ്ചാം വാ​ർ​ഡി​ൽ കൊ​പ്പാ​റേ​ത്ത് ഞാ​റ​ക​ണ്ട​ത്തി​ലും തൃ​പ്പെ​രു​ന്തു​റ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ഞ്ഞാ​റ് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള റോ​ഡ​രി​കി​ലാ​ണ് മ​ണ്ണ് നി​ക്ഷേ​പി​ച്ച് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു മാ​സ​മാ​യി മ​ണ്ണ് നീ​ക്കം ചെ​യ്യാ​തെ കി​ട​ക്കു​ന്നു.

ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. മ​ഴ​യ​ത്ത് മ​ണ്ണ് റോ​ഡി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ന്നി​മാ​റി അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തും പ​തി​വാ​ണ്. മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പ് റോ​ഡി​ലെ മ​ണ്ണ് നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ഓ​ട​യി​ൽ​ത​ന്നെ ഒ​ലി​ച്ചി​റ​ങ്ങി ഓ​ട​ക​ൾ വീ​ണ്ടും അ​ട​യാ​ൻ കാ​ര​ണ​മാ​കും. മ​ണ്ണ് നീ​ക്കം​ചെ​യ്ത് ഗ​താ​ഗ​ത ത​ട​സ​വും മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളും ഒ​ഴി​വാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.