പ്ര​വേ​ശ​നോ​ത്സ​വം; ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ​മി​തി വി​ല​യി​രു​ത്തി
Wednesday, May 25, 2022 10:38 PM IST
ചേ​ര്‍​ത്ത​ല: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ അ​ധ്യ​യ​ന വ​ർ​ഷാ​രം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ​മി​തി​യു​ടെ യോ​ഗം ചേ​ർ​ന്നു. ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ്കൂ​ൾ ആ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ സ്കൂ​ളു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കാ​നും സ്കൂ​ൾ പ​രി​സ​ര​ത്തി​ന് അ​ഞ്ഞൂ​റ് മീ​റ്റ​ർ ചു​റ്റ​ള​വി​ൽ അ​പാ​യ സാ​ധ്യ​ത​ക​ൾ ഒ​ഴി​വാ​ക്കു​വാ​നും വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വാ​യി​ക്കു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ സം​ഘ​ടി​പ്പി​ച്ച് പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് സം​ഗീ​ത​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു.
ജൂ​ൺ മാ​സ​ത്തി​ൽ ത​ന്നെ സ്കൂ​ളു​ക​ളി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മ​ങ്ങ​ൾ ന​ട​ത്തു​വാ​നും പി​ടി​എ, മ​ദ​ർ പി​ടി​എ, സ്കൂ​ൾ മാ​നേ​ജിം​ഗ് ക​മ്മി​റ്റി മു​ത​ലാ​യ​വ​യു​ടെ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്ത് പ​രി​പാ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ന​ഗ​ര സ​ഭാ​ത​ല പ്ര​വേ​ശ​നോ​ത്സ​വം നെ​ടു​മ്പ്ര​ക്കാ​ട് ഗ​വ.​യു​പി സ്കൂ​ളി​ല്‍ ന​ട​ക്കും. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ ഏ​ലി​ക്കു​ട്ടി ജോ​ണി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ല്‍ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ്മി​താ സ​ന്തോ​ഷ്, എ.​എ​സ്. സാ​ബു, ജി. ​ര​ഞ്ജി​ത്ത്, മു​ൻ ചെ​യ​ർ​മാ​ൻ പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ടി.​കെ. സു​ജി​ത്, എ​ഇ​ഒ പി.​കെ. ഷൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന്നാ​ർ: ബി​ആ​ർ​സിയു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​ൻ​പ​തു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ചെ​ങ്ങ​ന്നൂ​ർ മു​ൻ​സി​പ്പാ​ലി​റ്റി​യി​ലെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​ർ എ​ന്നി​വ​രു​ടെ സം​യു​ക്ത​യോ​ഗം ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ബി​ൻ പി. ​വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി.
സ്കൂ​ൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ൾ യോ​ഗം വി​ല​യി​രു​ത്തി. ബ്ലോ​ക്ക് ത​ല പ്ര​വേ​ശ​നോ​ത്സ​വം ചെ​റി​യ​നാ​ട് ഗ​വ. ജെ​ബി സ്കൂ​ളി​ൽ ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ​യും യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് സ്കൂ​ൾ​ത​ല ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന് ബ്ലോ​ക്ക്-​പ​ഞ്ചാ​യ​ത്ത് - മു​ൻ​സി​പ്പാ​ലി​റ്റി​ത​ല എ​ജ്യു​ക്കേ​ഷ​ൻ ക​മ്മി​റ്റി​ക​ളു​ടെ പൂ​ർ​ണ​സ​ഹ​ക​ര​ണം യോ​ഗം ഉ​റ​പ്പു ന​ൽ​കി.