ളാ​​​യി​​​ക്കാ​​​ട്ട്-പാ​​​ലാ​​​ത്ര​​​ച്ചി​​​റ​ ബൈ​​​പാ​​​സ് നാ​​​ലു​​​വ​​​രി പാ​​​ത​​​യാ​​ക്ക​​​ണ​​​ം
Wednesday, May 25, 2022 10:38 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റെ​​​യി​​​ൽ​​​വേ ജം​​​ഗ്ഷ​​​നി​​​ലെ ഫ്ളൈ ​​ഓ​​​വ​​​റി​​​നോ​​​ടൊ​​​പ്പം ളാ​​​യി​​​ക്കാ​​​ട്ട് മു​​​ത​​​ൽ പാ​​​ലാ​​​ത്ര​​​ച്ചി​​​റ​ വ​​​രെ​​​യു​​​ള്ള ബൈ​​​പാ​​​സ് നാ​​​ലു​​​വ​​​രി പാ​​​ത​​​യാ​​​യി വി​​​ക​​​സി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ലൈ​​​സ​​​ൻ​​​സ്ഡ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ആ​​ൻ​​ഡ് സൂ​​​പ്പ​​​ർ വൈ​​​സേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ച​​​ങ്ങ​​​നാ​​​ശേ​​​രി ഏ​​​രി​​​യാ സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​രാ​​​യ സം​​​ഘ​​​ട​​​ന അം​​​ഗ​​​ങ്ങ​​​ൾ പു​​​തു​​​ക്കു​​​ന്ന ന​​​ഗ​​​ര​​​വി​​​ക​​​സ​​​ന മാ​​​സ്റ്റ​​​ർ പ്ലാ​​​നി​​​ൽ ഉ​​​ൾ​​​ക്കൊ​​​ള്ളി​​​ക്കേ​​​ണ്ട നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മാ​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി ക്ര​​​മീ​​​ക​​​രി​​​ച്ച സെ​​​മി​​​നാ​​​റി​​​ലാ​​​ണ് ഈ ​​​അ​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്ന​​​ത്.
സം​​​സ്ഥാ​​​ന സ​​​മി​​​തി​​യം​​​ഗം ജോ​​​ഷി സെ​​​ബാ​​​സ്റ്റ്യ​​​ൻ സെ​​​മി​​​നാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ചെ​​​റി​​​യാ​​​ൻ നെ​​​ല്ലു​​​വേ​​​ലി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നി​​​ല​​​വി​​​ലു​​​ള്ള മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ അ​​​നു​​​സ​​​രി​​​ച്ച് 24 മീ​​​റ്റ​​​ർ ആ​​​ണ് ബൈ​​​പാ​​​സ് റോ​​​ഡി​​​ന്‍റെ വീ​​​തി. ഇ​​​തി​​​ൽ 15 മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ൽ മാ​​​ത്ര​​​മേ സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്തി​​​ട്ടു​​​ള്ളൂ. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​രു​​​വ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി ബ​​​ഫ​​​ർ​​സോ​​​ണ്‍ ഒ​​​ന്പ​​​തു മീ​​​റ്റ​​​റും ബി​​​ൽ​​​ഡിം​​​ഗ് ലൈ​​​ൻ ആ​​​റ് മീ​​​റ്റ​​​റും ഉ​​​ൾ​​​പ്പെ​​​ടെ 15 മീ​​​റ്റ​​​ർ സ്ഥ​​​ല​​​ത്തു നി​​​ർ​​​മാ​​​ണ​​നി​​​രോ​​​ധ​​​നം നി​​​ല​​​വി​​​ലു​​​ണ്ട്. ഇ​​​തി​​​ൽ​​നി​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ത്ത് നാ​​​ലു​​വ​​​രി​ പാ​​​ത​​​യാ​​​യി ഉ​​​യ​​​ർ​​​ത്തി​​​യാ​​​ൽ മാ​​​ത്ര​​​മേ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന ഫ്ളൈ ​​​ഓ​​​വ​​​ർ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ക​​​യു​​​ള്ളൂ​​വെ​​ന്നു സ​​​മ്മേ​​​ള​​​നം വി​​​ല​​​യി​​​രു​​​ത്തി.
ജ​​യിം​​​സ് കു​​​ര്യാ​​​ക്കോ​​​സ്, നെ​​​ജി​​​മോ​​​ൻ പി.​​​എ, ജോ​​​സ​​​ഫ് അ​​​റ​​​യ്ക്ക​​​ൽ, പോ​​​ൾ ആ​​​ന്‍റ​​​ണി, നാ​​​രാ​​​യ​​​ണ​​​ശ​​​ർ​​​മ, പി.​​​കെ. മ​​​ധു, സെ​​​ബാ​​​സ്റ്റ്യ​​​ൻ ചെ​​​റി​​​യാ​​​ൻ, മാ​​​ർ​​​ട്ടി​​​ൻ വ​​​ള്ള​​​പ്പു​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.