മ​ഴ​യോ, നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യോ; റോ​ഡി​ല്‍ കു​ഴി
Wednesday, May 25, 2022 10:38 PM IST
ഹ​രി​പ്പാ​ട്: റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ട്ടു. വീ​യ​പു​രം സ്വീ​ഡ് ഫാം ​കൊ​പ്പാ​റ​ക്ക​ട​വ് റോ​ഡി​ലാ​ണ് കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വീ​യ​പു​ര​ത്തുനി​ന്നു നാ​ഷ​ണ​ല്‍ ഹൈ​വെ ക​രു​വാ​റ്റയി​ലെ​ത്തു​ന്ന​തി​നു​ള്ള എ​ളു​പ്പ മാ​ര്‍​ഗ​മാ​ണി​ത്. തു​ട​രെ പെ​യ്യു​ന്ന മ​ഴ​യാ​ണ് റോ​ഡി​ല്‍ കു​ഴി രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് റോ​ഡ് ന​ശി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. കു​ഴി രൂ​പ​പ്പെ​ട്ട് ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.​എ​ട​ത്വ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റേ​താ​ണ് ഈ ​റോ​ഡ്.

കാ​റി​ടി​ച്ചു ഗൃഹനാഥൻ മ​രി​ച്ചു

മാ​ന്നാ​ർ: ബു​ധ​നൂ​ർ​എ​ണ്ണ​യ്ക്കാ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ സു​നി​ൽ ഭ​വ​ന​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​ൻ (65) കാറിടിച്ചു മരിച്ചു. ഇ​ന്ന​ലെ ജോ​ലി ക​ഴി​ഞ്ഞ് തി​രി​കെ വ​രു​മ്പോ​ൾ വീ​ടി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​തേ വാ​ഹ​ന​ത്തി​ൽ പ​രു​മ​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: സു​നി​ത, പ​രേ​ത​നാ​യ സു​നി​ൽ. മ​രു​മ​ക​ൻ രാ​ജേ​ഷ്. സം​സ്കാ​രം പി​ന്നീ​ട്. മരം കയറ്റ തൊഴിലാളിയായിരുന്നു.