പാ​ലി​യേ​റ്റീ​വ് ഹെ​ൽ​ത്ത് കെ​യ​ർ; പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, May 25, 2022 10:38 PM IST
മാ​ന്നാ​ർ: ബു​ധ​നൂ​ർ ഗ്രാ​മ​സേ​വാ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​രാ​ശ​ക്തി പെ​യി​ൻ & പാ​ലി​യേ​റ്റീ​വ് ഹെ​ൽ​ത്ത് കെ​യ​റി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. ക​ഴി​ഞ്ഞ കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ബു​ധ​നൂ​രി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഗ്രാ​മ​സേ​വാ പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ക്കാ​ല​മാ​യി​ട്ടാ​ണ് പ​രാ​ശ​ക്തി പെ​യി​ൻ & പാ​ലി​യേ​റ്റീ​വ് കെ​യ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നാ​യി പ​ണി​ക​ഴി​പ്പി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ​യും മെ​ഡി​ക്ക​ൽ ലാ​ബി​ന്‍റെ​യും പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ക്കു​ന്ന​ത്. നാ​ളെ വൈ​കീ​ട്ട് നാ​ലി​ന് ഗോ​വ ഗ​വ​ർ​ണ​ർ അ​ഡ്വ. പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. എ.​ബി. ശ്രീ​കു​മാ​ർ ഭ​ട്ട​തി​രി​പ്പാ​ട്, പു​ഷ്പ​ല​താ മ​ധു, പി.​ആ​ർ. ശ​ശി​ധ​ര​ൻ, റ​വ. ഫാ. ​മാ​ത്യു വ​ർ​ഗീ​സ് , സു​ജാ​ത റ്റി, ​എം . രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, സി.​എ​സ് . മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.