കാ​ശി​ല്ല, ചി​രി​ക്കാ​ൻ വ​ര​ട്ടെ! ഡെ​ന്‍റ​ൽ കോ​ള​ജി​ന്‍റെ പ​ണി മു​ട​ങ്ങു​മെ​ന്നു ക​രാ​റു​കാ​ര​ൻ
Wednesday, May 25, 2022 10:38 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഡെ​ന്‍റ​ല്‍ കോ​ള​ജി​ന്‍റെ ദു​രി​ത​പ​ർ​വം തു​ട​രു​ന്നു. ആ​രം​ഭി​ച്ചി​ട്ട് എ​ട്ടു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും സ്വ​ന്ത​മാ​യി കെ​ട്ടി​ട​മോ ഹോ​സ്റ്റ​ലോ പൂ​ര്‍​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. 2014ൽ ​വ​ണ്ടാ​ന​ത്ത് ന​ഴ്സിം​ഗ് കോ​ള​ജി​നോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഡെ​ന്‍റ​ല്‍ കോ​ള​ജ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്. കു​റ​വ​ന്തോ​ടി​നു സ​മീ​പം പു​തി​യ കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ കോ​ള​ജ് അ​വി​ടേ​ക്കു മാ​റ്റാ​നാ​യി​രു​ന്നു അ​ന്ന​ത്തെ തീ​രു​മാ​നം.

മൂ​ന്നു നി​ല​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ടം പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ഇ​ന്ത്യ​യി​ലെ മു​ൻ​നി​ര ഡെ​ന്‍റ​ല്‍ കോ​ള​ജാ​യി ഇ​തു മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

എ​ന്നാ​ല്‍, കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം നി​ര്‍​ത്തി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ക​രാ​റു​കാ​ര​ന്‍.
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണു കാ​ര​ണ​മെ​ന്നു പ​റ​യു​ന്നു. ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​നാ​യി 2018ല്‍ ​നാ​ലു കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ പൊ​തു​മ​രാ​മ​ത്തി​നു കൈ​മാ​റി​യി​രു​ന്നു.

എ​ന്നാ​ല്‍, കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല.
ഹോ​സ്റ്റ​ൽ ഇ​ല്ലാ​തെ

ഹോ​സ്റ്റ​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തു​വ​രെ കു​ട്ടി​ക​ള്‍​ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നാ​ണ് ആ​രം​ഭ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്. നി​ല​വി​ലെ മെ​ഡി​സി​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഹോ​സ്റ്റ​ലി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.

എ​ന്നാ​ല്‍, മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും താ​മ​സി​പ്പി​ക്കാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് മെ​ഡി​സി​ന്‍ വി​ഭാ​ഗം കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. ബി​ഡി​എ​സി​ന് 50 വി​ദ്യാ​ര്‍​ഥി​ക​ള്‍ വീ​തം ഒ​ന്നു മു​ത​ല്‍ അ​വ​സാ​ന വ​ര്‍​ഷം വ​രെ 200 കു​ട്ടി​ക​ളാ​ണ് പ​ഠി​ക്കു​ന്ന​ത്.

ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ്ര​ത്യേ​ക ഹോ​സ്റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടാം വ​ര്‍​ഷം മു​ത​ലു​ള്ള കു​റ​ച്ചു കു​ട്ടി​ക​ള്‍​ക്കു മാ​ത്ര​മാ​ണ് കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ബാ​ക്കി​യു​ള്ള കു​ട്ടി​ക​ള്‍ വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തു താ​മ​സി​ക്കു​ക​യാ​ണ്.

ബി​ഡി​എ​സ് പ​ഠി​ക്കു​ന്ന​തി​ല്‍ അ​ധി​ക​വും പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. നി​ല​വി​ല്‍ മ​റ്റു കു​ട്ടി​ക​ള്‍​ക്കു കൂ​ടി ഹോ​സ്റ്റ​ലി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​മെ​ന്നി​രി​ക്കെ മെ​ഡി​സി​ന്‍ വി​ഭാ​ഗം കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പി​ടി​വാ​ശി​യാ​ണ് ഇ​തി​നു ത​ട​സ​മാ​യി​രി​ക്കു​ന്ന​ത്.