തെ​രു​വ് നാ​യ്ക്കളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ട് ച​ത്തു
Tuesday, May 24, 2022 10:47 PM IST
ചേ​ര്‍​ത്ത​ല: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ട് ച​ത്തു. പ​ശു​ക്കി​ടാ​വി​നും ക​ടി​യേ​റ്റു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ര്‍​ഡ് ആ​ശാ​ല​യ​ത്തി​ല്‍ അ​ശോ​ക​ന്‍റെ ആ​ടാ​ണ് ച​ത്ത​ത്.
തൊ​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നും മ​റ്റൊ​രു ആ​ടി​നും നാ​യ​ക​ളു​ടെ ക​ടി​യേ​റ്റി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ശ​ബ്ദം കേ​ട്ട് നോ​ക്കു​മ്പോ​ള്‍ നാ​യ​ക​ള്‍ കൂ​ട്ട​മാ​യി ആ​ടി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. സ​ന്ധ്യ​യാ​യാ​ല്‍ വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.

ആ​ല​പ്പു​ഴ ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ
ഫു​ട്ബോ​ൾ ടീം ​പ്ര​ഖ്യാ​പി​ച്ചു

ആ​ല​പ്പു​ഴ: ജി​ല്ലാ സ​ബ്ജൂ​ണി​യ​ർ ഫു​ട്ബോ​ൾ ടീ​മം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ കെ​ഇ കാ​ർ​മ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നി​ന്നാ​ണ് തെ​ര​ഞ്ഞെടു​പ്പ് ന​ട​ത്തി​യ​ത്. മു​ഖ്യ പ​രി​ശീ​ല​ക​നാ​യി അ​ലി അ​ക്ബ​ർ​ഖാ​നെ​യും മാ​നേ​ജ​രാ​യി സ​ലീ​മി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​യാ​ർ ആ​ർ​വി​എ​സ്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി എ. ​അ​ഭി​റാ​മാണ് ക്യാ​പ്റ്റ​ൻ. ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജ​ഴ്‌​സി പ്ര​കാ​ശ​ന​വും കാ​യി​ക​താ​ര​ങ്ങ​ൾ​ക്കുവേ​ണ്ടി വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും ന​ട​ന്നു. ജി​ല്ലാ​ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​ജി. വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​റ്റി. സോ​ജി, കെ.​എ. വി​ജ​യ​കു​മാ​ർ, ബി.​എ​ച്ച് രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.