പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മാ​ന്യ​ത വേ​ണം: ക​മ്മീ​ഷ​ൻ
Tuesday, May 24, 2022 10:46 PM IST
ആ​ല​പ്പു​ഴ: പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന​വ​രോ​ടു മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നും മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ഗ്രേ​ഡ് എ​സ്ഐ​ക്കു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ താ​ക്കീ​ത്. ചേ​ർ​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി താ​ക്കീ​ത് ന​ൽ​കി​യ​ത്. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി സി.​പി. വി​ജ​യ​കു​മാ​ർ പി​ള്ള​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

ത​നി​ക്കു വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റെ​ന്നും ഇ​ടി​ച്ച വ​ണ്ടി നി​ർ​ത്താ​തെ പോ​യെ​ന്നു​മു​ള്ള പ​രാ​തി​യു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ എ​എ​സ്ഐ (ഇ​പ്പോ​ൾ ഗ്രേ​ഡ് എ​സ്ഐ) അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി. ഇ​ടി​ച്ച വാ​ഹ​നം ഓ​ടി​ച്ച​യാ​ളി​ന്‍റെ ബ​ന്ധു​വാ​ണ് ഗ്രേ​ഡ് എ​സ്ഐ​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​മ്മീ​ഷ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ​നി​ന്നു റി​പ്പോ​ർ​ട്ട് വാ​ങ്ങി. കേ​സി​ൽ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

താ​ൻ എ​ഫ്ഐ​ആ​റി​ന്‍റെ പ​ക​ർ​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി​യ​പ്പോ​ൾ സ​മ​നി​ല തെ​റ്റി​യ മ​ട്ടി​ലാ​ണ് എ​എ​സ്ഐ പെ​രു​മാ​റി​യ​തെ​ന്നു പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. പ​രാ​തി​യു​മാ​യി സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ളോ​ട് ഉ​ദാ​ര​മാ​യും അ​നു​ഭാ​വ പൂ​ർ​ണ​മാ​യും പെ​രു​മാ​റ​ണ​മെ​ന്നു നി​ര​വ​ധി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ നി​ല​വി​ലു​ള്ള​താ​യി ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ മേ​ലി​ൽ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക​മ്മീ​ഷ​ൻ എ​എ​സ്ഐ​ക്കു താ​ക്കീ​ത് ന​ൽ​കി.