ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍
Tuesday, May 24, 2022 10:46 PM IST
എ​ട​ത്വ: പ​യ​സ് ടെ​ന്‍​ത് ഐ​റ്റി​ഐ​യു​ടെ 60-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട് എ​ക്‌​സൈ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റു​മാ​യി ചേ​ര്‍​ന്ന് വി​മു​ക്തി ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി. എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രു​ണ്‍ ല​ഹ​രി​യു​ടെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​സ​ക്തി​യെ കു​റി​ച്ചും അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​ത്തെ കു​റി​ച്ചും ക്ലാ​സെ​ടു​ത്തു. സെ​മി​നാ​റി​ല്‍ ഐ​റ്റി​ഐ പ്രി​ന്‍​സി​പ്പ​ല്‍ എ​ലി​സ​ബ​ത്ത് തോ​മ​സ്, ഐ​റ്റി​ഐ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പു​ളി​ന്താ​ന​ത്ത്, കു​ട്ട​നാ​ട് റേ​ഞ്ച് എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വീ​ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കാ​മ്പ​യ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ക്ല​ബും രൂ​പീ​ക​രി​ച്ചു.

ഫോ​ട്ടോ​ഗ്ര​ഫി
മ​ത്സ​രം

ഹ​രി​പ്പാ​ട്: മു​ട്ടം സാ​ന്ത്വ​നം ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലോ​ക പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം ന​ട​ക്കു​ന്നു. പ​രി​സ്ഥി​തി സം​ബ​ന്ധി​യാ​യ ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്. മി​ക​ച്ച ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡും മെ​മ​ന്‍റോ​യും ന​ല്‍​കും. ജൂ​ണ്‍ അ​ഞ്ചി​ന് പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്ന​താ​യി​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍​ക്ക് 9400631688, 9847414818 എ​ന്നീ ഫോ​ണ്‍ ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ടു​ക. എ​ന്‍​ട്രി​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ൺ ഒ​ന്ന് വൈ​കു​ന്നേ​രം 5 വ​രെ.