മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​നു ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് എംപി
Tuesday, May 24, 2022 10:46 PM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന​പാ​ത​യി​ൽ വ​ട​ക്കാ​ഞ്ചേ​രി മു​ട​പ്പ​ല്ലൂ​ർ ക​രി​പ്പാ​ലി​ക്കു സ​മീ​പം ടൂ​റി​സ്റ്റു ബ​സും ടെ​മ്പോ ട്രാ​വ​ല​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യ​വും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സാസ​ഹാ​യ​വും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ, ച​മ്പ​ക്കാ​ട് വീ​ട്ടി​ൽ പൈ​ലി, ഭാ​ര്യ റോ​സി, പൈ​ലി​യു​ടെ സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ജെ​സി എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം, പൊ​തുദ​ർ​ശ​ന​ത്തി​നു വ​ച്ച അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​തി​നുശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.