മ​ധു​രം വി​ത​റി ഒ​രു മാ​മ്പ​ഴ​ക്കാ​ലം
Tuesday, May 24, 2022 10:46 PM IST
മാ​ന്നാ​ര്‍: വി​വി​ധ ത​രം മാ​ങ്ങ​ക​ളു​ടെ വി​പ​ണ​നം ചെ​ന്നി​ത്ത​ല​യി​ൽ ആ​രം​ഭി​ച്ചു. ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഒ​രു മാ​മ്പ​ഴ​ക്കാ​ലം വി​പ​ണ​ന​മേ​ള ആ​രം​ഭി​ച്ച​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ചാ​ണ്ട​പ്പി​ള്ള വി​പ​ണ​ന​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, റീ​നാ ര​മേ​ശ്ബാ​ബു, ദി​പാ മു​ര​ളീ​ധ​ര​ന്‍, വ​ര്‍​ഗീ​സ് ഫി​ലി​പ്പ്, ബ​ഹ​നാ​ന്‍ ജോ​ണ്‍ മു​ക്ക​ത്ത്, എം. ​സോ​മ​നാ​ഥ​ന്‍ പി​ള്ള തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​നോ​ട് ചേ​ര്‍​ന്നു​ള്ള നീ​തി​സ്‌​റ്റോ​റി​ല്‍ നി​ന്നു മ​ല്‍​ഗോ​വ, നീ​ലം, ക​ര്‍​പ്പൂ​രം, സി​ന്ദൂ​രം, ക​ലാ​പാ​ടി, പോ​ള​ച്ചി​റ, സ​ര​പ്പോ​ട്ട, സേ​ലം, സേ​ലം ചെ​റു​ത്, മു​ത​ല​മൂ​ക്ക​ന്‍, പി​യൂ​ര്‍, ഓ​ട​നാ​ട്, ചെ​ങ്ക​ല്‍, റു​മാ​നി, ചൂ​ര​ങ്ക്, വെ​ള്ള​ക്കു​ള​മ്പ്, പേ​ര​ക്ക​മാ​ങ്ങ, പ​ഞ്ച​വ​ര്‍​ണം, ഹി​മ​പ​സ​ന്ത് തു​ട​ങ്ങി ഇ​രു​പ​തോ​ളം ഇ​നം മാ​ങ്ങ​ക​ളും നാ​ട​ന്‍​മാ​ങ്ങ​ക​ളും വി​ൽ​പ​ന​യ്ക്കാ​യു​ണ്ട്. വി​ല​ക്കു​റ​വോ​ടെ വി​പ​ണ​ന​മേ​ള​യി​ല്‍ നി​ന്ന് വാ​ങ്ങാ​മെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഐ​പ്പ് ചാ​ണ്ട​പ്പി​ള്ള അ​റി​യി​ച്ചു.