ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന: 318 സ്ഥാ​പ​ന​ങ്ങ​ളി​ലും പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും ക്ര​മ​ക്കേ​ട്
Tuesday, May 24, 2022 10:46 PM IST
ആ​ല​പ്പു​ഴ: ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 3560 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും 65 പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. 318 വ്യാ​പ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും മൂ​ന്നു പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ലും നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍​മാ​രാ​യ എ​ന്‍.​സി. സ​ന്തോ​ഷ്, ഷൈ​നി വാ​സ​വ​ന്‍, ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ സു​ധ, സ്മി​ത, ര​തീ​ഷ്, പ്ര​വീ​ണ്‍, ജ​യ​ല​ക്ഷ​മി, ഹ​രി​കൃ​ഷ്ണക്കുറു​പ്പ് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

സ്പോ​ര്‍​ട്സ് ക്ല​ബ് ഉ​ദ്ഘാ​ട​നം

ആ​ല​പ്പു​ഴ: ജി​ല്ലാ ഭ​ര​ണ​കൂ​ടം, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ്, എ​ഡി​ആ​ർ​എ​ഫ്, അ​പൂ​ർ​വ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി രൂ​പീ​ക​രി​ച്ച സ്പോ​ര്‍​ട്സ് ക്ല​ബ് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ രേ​ണു രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ട്ടൂ​ർ- പൊ​ള്ളേ​ത്തൈ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന കൗ​മാ​ര​ക്കാ​ര്‍​ക്കു വേ​ണ്ടി​യാ​ണ് ക്ല​ബ് തു​ട​ങ്ങി​യ​ത്.
സ്കൂ​ള്‍ സ​മ​യ​ത്തി​നുശേ​ഷം കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് ക്ല​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മു​ന്നി​ല്‍ തു​റ​ക്കു​ന്ന​തെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു. മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. സം​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ല​ബ് അം​ഗം എം. ​അ​ശ്വി​ൻ ക​ള​ക്ട​റി​ൽ നി​ന്നു ഫു​ട്ബോ​ൾ ഏ​റ്റു​വാ​ങ്ങി. കു​ട്ടി​ക​ൾ​ക്കു​ള്ള ജ​ഴ്സി​യും ക​ള​ക്ട​ർ വി​ത​ര​ണം ചെ​യ്തു. റോ​ഷ​ൻ സൈ​മ​ണി​നെ ടീം ​ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.