നി​ര​വ​ധി ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചു
Tuesday, May 24, 2022 10:46 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന‌​യി​ൽ ‌ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചു. ഇ.​കെ. സാ​ജി​ദി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ജെ. പാ​ര്‍​ക്ക് ഹോ​ട്ട​ലി​ല്‍നി​ന്നു പ്ലാ​സ്റ്റി​ക് ട്രേ​യി​ല്‍ ഫ്രീ​സ​റി​ല്‍ സൂ​ക്ഷി​ച്ച പ​ഴ​കി​യ കോ​ളി​ഫ്ല​വ​ര്‍ വ​റു​ത്ത​ത്, ബീ​ഫ് വ​റു​ത്ത​ത്, ചി​ക്ക​ന്‍ ഫ്രൈ, ​ബീ​ഫ് ക​റി, ബി​രി​യാ​ണി ചോ​റ്, വേ​വി​ച്ച നൂ​ഡി​ല്‍​സ്, പ​ഴ​കി​യ എ​ണ്ണ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.
പു​ത്ത​ന്‍​മ​ഠം ജ​യ​ല​ക്ഷ്മി നി​വാ​സി​ൽ ശ​ങ്ക​ര​പാ​ണ്ഡ്യ​ന്‍റെ ക​ട​യു​ടെ അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു. ഇ​വി​ടെ സൂ​ക്ഷി​ച്ച നെ​യ്യ​പ്പം, വെ​ട്ട്കേ​ക്ക് എ​ന്നി​വ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു. സ​ക്ക​റി​യ ബ​സാ​റി​ലെ താ​ഫ് ഫാ​സ്റ്റ് ഫു​ഡി​ല്‍ നി​ന്നു പ​ഴ​കി​യ എ​ണ്ണ​യാ​ണ് പി​ടി​ച്ച​ത്. വ​നി​ത-​ശി​ശു ആ​ശു​പ​ത്രി കാ​ന്‍റീ​നി​ന്‍റെ ഫ്രി​ഡ്ജും പ​രി​സ​ര​വും വൃ​ത്തി​ഹീ​ന​മെ​ന്നു ക​ണ്ടെ​ത്തി. ഇ​വി​ട​നി​ന്ന് പ​ഴ​കി​യ വ​റു​ത്ത​ര​ച്ച ക​റി​ക​ളും പി​ടി​ച്ചെ​ടു​ത്തു.
വ​ലി​യ​കു​ളം വാ​ര്‍​ഡി​ലെ ഹോ​ട്ട​ല്‍ ചി​ല്ലീ​സ്, ഹോ​ട്ട​ല്‍ സ​യാ​മീ​സ്, റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ വാ​ര്‍​ഡി​ലെ പൂ​യം ടീ ​ഷോ​പ്പ്, സ്റ്റേ​ഡി​യം വാ​ര്‍​ഡി​ലെ ക​ല്ലാ​യി ഹോ​ട്ട​ല്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ടു​ക്ക​ള വൃ​ത്തി​ഹീ​ന​മാ​യി​രു​ന്നു.
ന​ഗ​ര​സ​ഭ സൗ​ത്ത് ഫ​സ്റ്റ് സ​ർ​ക്കി​ൾ എ​ച്ച്ഐ ബി. ​അ​നി​ല്‍​കു​മാ​ര്‍, സെ​ക്ക​ന്‍​ഡ് എ​ച്ച്ഐ ഹ​ര്‍​ഷി​ദ്, ജെ​എ​ച്ച്ഐ​മാ​രാ​യ സു​മേ​ഷ് പ​വി​ത്ര​ന്‍, വി. ​ശി​വ​കു​മാ​ര്‍, എ​സ്. സ​തീ​ഷ്, ബി.​ശാ​ലി​മ, ഷ​ബീ​ന, കെ.​സ്മി​ത​മോ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.