ഇ​ട​വ​ക​ദി​നം ആ​ച​രി​ച്ചു
Tuesday, May 24, 2022 10:43 PM IST
മ​ങ്കൊ​മ്പ്: കൈ​ന​ക​രി അ​റു​നൂ​റ്റ​മ്പാ​ടം തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക​ദി​നാ​ഘോ​ഷ​ങ്ങ​ൾ ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റു​പ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​തി​രൂ​പ​ത ചാ​ൻ​സല​ർ ഫാ. ​ഐ​സ​ക് ആ​ല​ഞ്ചേ​രി ഇ​ട​വ​ക പ്ര​ഖ്യാ​പ​ന പ​ത്രി​ക വാ​യി​ച്ചു.
കൈ​ന​ക​രി സെ​ന്‍റ് മേ​രീ്‌​സ് പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ക​മ്പി​യി​ൽ, കൈ​ന​ക​രി ആ​ശ്ര​മ​ദൈ​വാ​ല​യ സു​പ്പീ​രി​യ​ർ ഫാ.​ ജോ​സ​ഫ് ചെ​ന്ന​മ​റ്റം, മു​ൻ വി​കാ​രി​മാ​രാ​യ ഫാ. ​ല​ജു ക​ണി​ച്ചേ​രി​ൽ, ഫാ. ​ജോ​സ​ഫ് ഇ​രു​മ്പു​കു​ത്തി, സി​സ്റ്റ​ർ ക​ർ​മല സി​എം​സി, സി​സ്റ്റ​ർ റാ​ണി മ​രി​യ സി​എം​സി, ജോ​സ് കൊ​ച്ചു​ക​ള​പ്പു​ര​യ്ക്ക​ൽ, റോ​യ് ചീ​രാ​ട്ടു​ത​റ, തോ​മ​സ് പി. പ​വ്വം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വാ​ഹ-​സ​ന്യാ​സ ജൂ​ബി​ലി​യാ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ച്ചു.

സാ​ന്ത്വ​ന സം​ഗീ​തം സം​ഗീ​ത സ​ദ​സ്

പു​ന്ന​പ്ര: റേ​ഡി​യോ നെ​യ്ത​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​നോ​ജ് ബാം​ഗ്ളൂ​ർ ആ​ൻ​ഡ് ടീം ​ഒ​രു​ക്കു​ന്ന സാ​ന്ത്വ​ന സം​ഗീ​തം എ​ന്ന സം​ഗീ​ത സ​ദ​സി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ന്ന​പ്ര അ​സീ​സി ഹോ​സ്പീ​സി​ൽ ന​ട​ത്തി. റെ​യ്ബാ​ൻ സൂ​പ്പ​ർ​ഹി​റ്റ് ഗാ​ന​മേ​ള ട്രൂ​പ്പി​ലെ റ​ഷീ​ദും ഷീ​ല​യും ന​ട​ത്തി​യ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഹോ​സ്പി​സി​ലെ അ​ന്തേ​വാ​സി​ക​ളി​ലൊ​രാ​ളാ​യ രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് ബാം​ഗ്ലൂ​ർ, റ​ഷീ​ദ്, ഷീ​ല, ലി​യ ഷി​ബു, ജാ​ൻ​സി എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. സ്നേ​ഹ​വി​രു​ന്ന് ഷൈ​ലേ​ഷ് സ്പോ​ണ്‍​സ​ർ ചെ​യ്തു. ഫാ.​ സേ​വ്യ​ർ കു​ടി​യാം​ശേ​രി സ്വാ​ഗ​തം ആ​ശം​സി​ച്ചു.