വ​ട​ക്കാ​ഞ്ചേ​രി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​ർ​ക്ക് നാ‌​ടി​ന്‍റെ യാ​ത്രാ​മൊ​ഴി
Tuesday, May 24, 2022 10:43 PM IST
ചേ​ര്‍​ത്ത​ല: വ​ട​ക്കാ​ഞ്ചേ​രി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​ര്‍​ത്തു​ങ്ക​ല്‍ ച​മ്പ​ക്കാ​ട് പോ​ള്‍ (പൈ​ലി-70), ഭാ​ര്യ റോ​സ്‌​ലി(65), പൈ​ലി​യു​ടെ സ​ഹോ​ദ​ര​ന്‍ വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ ജെ​സി(50) എ​ന്നി​വ​ർ​ക്ക് നി​റ​ക​ണ്ണു​ക​ളോ​ടെ ജ​ന്മ​നാ​ടി​ന്‍റെ യാ​ത്രാ​മൊ​ഴി. അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ അ​ടു​ത്ത​ടു​ത്തു​ള്ള മൂ​ന്നു ക​ല്ല​റ​ക​ളി​ലാ​യാ​ണ് അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി​യ​ത്.

വേ​ളാ​ങ്ക​ണ്ണി തീ​ര്‍​ഥാ​ട​ന​ത്തി​നു ശേ​ഷം മ​ട​ങ്ങ​വേ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മൂ​വ​രും മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ച​മ്പ​ക്കാ​ട് വീ​ട്ടി​ലെ​ത്തി​ച്ചി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് വീ​ട്ടി​ലെ പ്രാ​ര്‍​ഥ​നാ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ പ​ള്ളി​യി​ലേ​ക്കു വി​ലാ​പ​യാ​ത്ര​യാ​യി എ​ത്തി​ച്ചു. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വി​ലാ​പ​യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. പോ​ളി​ന്‍റെ​യും റോ​സ്‌​ലി​യു​ടെ​യും മ​ക​ന്‍ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്രി​ന്‍​സി​നെ അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് എ​ത്തി​ച്ചി​രു​ന്നു. ത​ന്‍റെ തൊ​ട്ട​ടു​ത്തു​നി​ന്നു മ​ര​ണം ത​ട്ടി​യെ​ടു​ത്ത മാ​താ​പി​താ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ്രി​ന്‍​സി​ന്‍റെ വി​തു​മ്പ​ലു​ക​ള്‍ എ​ല്ലാ​വ​രു​ടെ​യും ക​ണ്ണു ന​ന​യി​ച്ചു.

കൊ​ച്ചി രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ഷൈ​ജു പ​ര്യാ​ത്തു​ശേ​രി, ആ​ല​പ്പു​ഴ രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​യി പു​ത്ത​ന്‍​വീ​ട്ടി​ല്‍, അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ല്‍ തു​ട​ങ്ങി​യ​വ​രു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍. എ.​എം. ആ​രി​ഫ് എം​പി ഉ​ള്‍​പ്പെ​ടെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു.