പുഴ കവർന്നത് മൂന്നു ജീവനുകൾ
Tuesday, May 24, 2022 10:43 PM IST
വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഹ​രി​പ്പാ​ട്: കു​ളി​ക്കാ​നി​റ​ങ്ങ​വേ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​രു​വാ​റ്റ ഊ​ട്ടു​പ​റ​മ്പ് വ​ള്ളി​യി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ- ശ്രീ​ക​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ര​വി​ന​ന്ദി​ന്‍റെ (15) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞദി​വ​സം രാ​വി​ലെ പ​ത്തി​ന് ചെ​റു​ത​ന പാ​ല​ത്തി​നു സ​മീ​പ​ത്തുനി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഹ​രി​പ്പാ​ട് അ​മൃ​താ സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ര​വി​ന്ദ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് പ​ത്തോ​ളം സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചെ​റു​ത​ന പാ​ല​ത്തി​നു സ​മീ​പ​ത്തെ അ​ച്ച​ൻ​കോ​വി​ലാ​റി​ലെ ആ​ളൊ​ഴി​ഞ്ഞ ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.
ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽപ്പെട്ട് അ​ര​വി​ന്ദ് മു​ങ്ങിത്താഴ്ന്ന​തോ​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം വ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ നടന്ന തെ​ര​ച്ചി​ലിലാണ് മൃതദേഹം കണ്ടെത്തി യത്. ഹ​രി​പ്പാ​ട് ഫ​യ​ർ ഓ​ഫീ​സ​ർ ടി.​സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്യൂ​ബ ടീം ​അം​ഗ​ങ്ങ​ളാ​യ കെ. ​പ്രേം​കു​മാ​ർ, മ​നു വി. ​നാ​യ​ർ, ജി. ​ബി​ജു​മോ​ൻ, കെ. ​ബി​ജു​കു​മാ​ർ​എ​ന്നി​വ​രും വീ​യ​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു. സം​സ്കാ​രം ന​ട​ത്തി.

ഒഴുക്കിൽപ്പെട്ടു മരിച്ചു

മാ​ന്നാ​ർ: കു​ളി​ക്കാ​നി​റ​ങ്ങി​യ ഗൃഹനാഥൻ ഒ​ഴു​ക്കി​ൽപ്പെട്ട് മു​ങ്ങി​മ​രി​ച്ചു. ബു​ധ​നൂ​ർ പെ​രി​ങ്ങ​ലി​പ്പു​റം ഉ​ളു​ന്തി താ​ഴ്ച​യി​ൽ ജൂ​ലി​യാ​സ് (63) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30ന് ​വീ​ടി​ന​ടു​ത്തു​ള്ള ഉ​ളു​ന്തി​ക്ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ൽ​പ്പെടു​ക​യാ​യി​രു​ന്നു. കു​ട്ടം​പേ​രൂ​ർ ആ​റി​ന്‍റെ ന​വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന​വ​ർ ഉ​ട​ൻ​ത​ന്നെ മാ​വേ​ലി​ക്ക​ര ഗ​വ. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഉ​ളു​ന്തി സെ​ന്‍റ് ആ​നീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്ലോ​റി. മ​ക്ക​ൾ: ടി.​ജെ. ആ​നി , റ്റി.​ജെ. റെ​ജി. മ​രു​മ​ക്ക​ൾ: അ​ജി​ത് എ​സ്. കു​മാ​ർ, സാ​ന്ദ്ര റെ​ജി.

വെള്ളത്തിൽ വീണു മരിച്ചു

മാ​ന്നാ​ർ: വെ​ള്ള​ത്തി​ൽ വീ​ണ് വ​യോ​ധി​ക മ​രി​ച്ചു. ചെ​ന്നി​ത്ത​ല തെ​ക്ക് മേ​ൽ​പ്പാ​ട​ത്ത് ചി​റ​യി​ൽ പ​രേ​ത​നാ​യ പാ​പ്പ​ൻ മ​ത്താ​യി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ മ​ത്താ​യി(79)യാ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം പു​ത്ത​നാ​റി​ൽ കാ​ൽ​വ​ഴു​തി വീ​ണാ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ജോ​ളി, എ​ലി​സ​ബ​ത്ത്. മ​രു​മ​ക്ക​ൾ: ജോ​യ്, സ​ജി ജോ​ണ്‍. സം​സ്കാ​രം പി​ന്നീ​ട.്