വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ
Tuesday, May 24, 2022 10:43 PM IST
അ​മ്പ​ല​പ്പു​ഴ: സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​നാ​യി ആ​രം​ഭി​ച്ച വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ളു​ടെ ഘോ​ഷ​യാ​ത്ര. നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ ഗ്രൂ​പ്പി​ൽനി​ന്നു പി​ൻ​മാ​റി. കോ​ൺ​ഗ്ര​സ് പു​റ​ക്കാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​യാ​ണ് വാ​ട്സ് ആ​പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ പോ​സ്റ്റ് ചെ​യ്ത​ത്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 200 ഓ​ളം പേ​രെ ചേ​ർ​ത്ത് പാ​ർ​ട്ടി നേ​തൃ​ത്വം വാ​ട്സ് ആപ് ഗ്രൂ​പ്പ് ആ​രം​ഭി​ച്ച​ത്.
ഇ​തി​ൽ പു​റ​ക്കാ​ട് മ​ണ്ഡ​ലം ഭാ​ര​വാ​ഹി പ​തി​വാ​യി അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ അ​യ​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ താ​ക്കീ​ത് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞദി​വ​സം നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഗ്രൂ​പ്പി​ലി​ട്ട​തോ​ടെ​യാ​ണ് വ​നി​താ അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഗ്രൂ​പ്പി​ൽ നി​ന്നു പി​ൻ​മാ​റി​യ​ത്. എ​ന്നി​ട്ടും നേ​താ​വി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.