വേ​ളാ​ങ്ക​ണ്ണി അ​പ​ക​ടം: മ​രി​ച്ച​വ​ർ​ക്ക് ഇ​ന്നു യാ​ത്രാ​മൊ​ഴി
Monday, May 23, 2022 10:38 PM IST
ചേ​ർ​ത്ത​ല: വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​യി മ​ട​ങ്ങി​യ ട്രാ​വ​ല​റും ടൂ​റി​സ്റ്റു ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ മു​ന്നു പേ​ർ​ക്ക് ഇ​ന്ന് നാ​ട് ക​ണ്ണീ​രോ​ടെ യാ​ത്രാ മൊ​ഴി ന​ൽ​കും. അ​ർ​ത്തു​ങ്ക​ലി​ൽ നി​ന്നു വേ​ളാ​ങ്ക​ണ്ണി​യി​ൽ പോ​യി മ​ട​ങ്ങി​വ​വേ പാ​ല​ക്കാ​ട്ട് വ​ട​ക്ക​ഞ്ചേ​രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

മ​രി​ച്ച ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 21-ാം വാ​ർ​ഡ് അ​ർ​ത്തു​ങ്ക​ൽ ച​മ്പ​ക്കാ​ട്ട് വീ​ട്ടി​ൽ പൈ​ലി മൈ​ക്കി​ൾ (70), ഭാ​ര്യ റോ​സി​ലി (65), പൈ​ലി​യു​ടെ സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സ് മൈ​ക്കി​ളി​ന്‍റെ ഭാ​ര്യ ജെ​സി (50) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ അ​ർ​ത്തു​ങ്ക​ലി​ലെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു.

ഒ​രു നാ​ട് മു​ഴു​വ​ൻ ച​മ്പ​ക്കാ​ട് വീ​ട്ടി​ലും പ​രി​സ​ര​ത്തു​മാ​യി ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. കൂ​ട്ട ക​ര​ച്ചി​ലും നാ​ട്ടു​കാ​രു​ടെ ത​ള്ളി​ക്ക​യ​റ്റ​ത്തി​നും ഇ​ട​ക്ക് വ​ള​രെ പാ​ടു​പെ​ട്ടാ​ണ് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ച്ച​ത്.

ലി​യു​ടെ മ​ക​ൻ പ്രി​ൻ​സ്, വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ജെ​സി, മ​ക​ൾ വ​ർ​ഷ, ബ​ന്ധു​ക്ക​ളാ​യ ബൈ​ജു, ഭാ​ര്യ പ്ര​സ​ന്ന, മ​ക​ൾ ജെ​സി​യ, ബ​ന്ധു​ക്ക​ളാ​യ ഷോ​ജി, ഭാ​ര്യ കു​ഞ്ഞു​മോ​ൾ, മ​ക​ൻ മ​നു, മ​ക​ൾ മി​ന്നു എ​ന്നി​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ വേ​ളാ​ങ്ക​ണ്ണി​ക്കു പോ​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് തി​രി​ച്ചു വ​ര​വേ​യാ​യി​രു​ന്നു അ​പ​ക​ടം. ‍ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വി​കാ​രി ഫാ.​ഷൈ​ജു പ​രി​യാ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ അ​ർ​ത്തു​ങ്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ മൂ​വ​രേ​യും സം​സ്ക​രി​ക്കും.
പൈ​ലി മൈ​ക്കി​ളി​ന്‍റെ സ​ഹോ​ദ​ര​ൻ വ​ർ​ഗീ​സും അ​പ​ക​ട​ത്തി​ൽ പെ​ട്ട ട്രാ​വ​ല​റി​ന്‍റെ ഡ്രൈ​വ​ർ അ​ഖി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ്.

സാ​ര​മ​ല്ലാ​ത്ത പ​രു​ക്കേ​റ്റ മ​റ്റു​ള്ള​വ​രെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. മ​രി​ച്ച ജെ​സി​യു​ടെ മ​ക​ൾ വ​ർ​ഷ ജോ​ലി സ​ബ​ന്ധ​മാ​യി യു​കെ​യി​ലേ​ക്ക് പോ​കു​ന്ന​തി​ന്‍റെ നേ​ർ​ച്ച​യാ​യാ​ണ് ഇ​വ​ർ വേ​ളാ​ങ്ക​ണ്ണി​ക്കു പോ​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​ത്രി ഇ​രു​ട്ടി​യും തോ​രാ മ​ഴ​യി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ ധാ​രാ​ളം പേ​ർ എ​ത്തി.