ദേ, ​വീ​ണ്ടും പ​ന്നി...കൊ​ടു​മ​ണ്ണി​ൽ വീ​ട്ട​മ്മ​യെ കു​ത്തി
Monday, May 23, 2022 10:37 PM IST
അ​ടൂ​ർ: കൊ​ടു​മ​ണ്ണി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. പ​രി​ക്കേ​റ്റ കൊ​ടു​മ​ൺ എ​രു​ത്തു​വാ​കു​ന്ന് ഗം​ഗാ ഭ​വ​ന​ത്തി​ൽ ശ്യാ​മ​ള (65)യെ ​അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ൽ​ക്കു​മ്പോ​ൾ കൂ​ട്ട​ത്തോ​ടെ വ​ന്ന പ​ന്നി​ക​ളി​ൽ ഒ​രെ​ണ്ണം ശ്യാ​മ​ള​യെ കു​ത്തി മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റു.

ശ്യാ​മ​ള​യ്ക്കു ഇ​ട​ത്ത് തോ​ളെ​ല്ലി​നു പൊ​ട്ട​ൽ ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ബെ​ൽ​റ്റി​ട്ടു. എ​ര​ത്തു​വാ​കു​ന്ന് പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ര​ണ്ട്, മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ വ​ന്ന് കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കൊ​ടു​മ​ൺ പ​ഞ്ചാ​യ​ത്തി​ൽ ഇ​തി​നു മു​ന്പും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പ​ട്ടാ​പ​ക​ൽ​പോ​ലും കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്നു​ണ്ട്. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ളെ സ്കൂ​ളി​ൽ അ​യ​യ്ക്കാ​ൻ​പോ​ലും ആ​ളു​ക​ൾ​ക്ക് ഭീ​തി​യാ​യി.

പൊ​ങ്ങ​ല​ടി​യി​ലും കൃ​ഷി ന​ശി​പ്പി​ച്ചു

അ​ടൂ​ർ: പ​ന്ത​ളം തെ​ക്കേ​ക്ക​ര പൊ​ങ്ങ​ല​ടി ഭാ​ഗ​ത്തും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മ​ര​ച്ചീ​നി​യും മ​റ്റ് കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ളു​മാ​ണ് ന​ശി​പ്പി​ച്ച​ത്. പ​ച്ച​ക്ക​റി അ​ട​ക്കം വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യം ക​ർ​ഷ​ക​ർ​ക്കു വി​ന​യാ​യി.
വ​ന​ത്തി​ൽ നി​ന്നും ഏ​റെ വി​ദൂ​ര​ത്തി​ലാ​ണെ​ങ്കി​ലും കാ​ട്ടു​പ​ന്നി പ​ന്ത​ളം തെ​ക്കേ​ക്ക​ര ഭാ​ഗ​ത്തു താ​വ​ളം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.