രാ​ജു​വും യാ​ത്ര​യാ​യി ഇ​നി മി​നി​യും ശി​വാ​നി​യും ത​നി​ച്ച്
Monday, May 23, 2022 10:37 PM IST
ആ​ല​പ്പു​ഴ: രാ​ജു​വും യാ​ത്ര​യാ​യി, ഇ​നി ഭാ​ര്യ മി​നി​യും മ​ക​ൾ ശി​വാ​നി​യും ത​നി​ച്ച്. പ​തി​നേ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ പ​ഴ​യ ആ​ശ്ര​മം വാ​ർ​ഡി​ൽ നി​ന്നു കാ​ണാ​താ​യ രാ​ഹു​ലി​ന്‍റെ പി​താ​വാ​ണു രാ​ജു. ക​ഴി​ഞ്ഞദി​വ​സം കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ പൂ​ന്തോ​പ്പ് (പ​ഴ​യ ആ​ശ്ര​മം) വാ​ർ​ഡി​ൽ രാ​ഹു​ൽ നി​വാ​സി​ൽ എ.​ആ​ർ.​രാ​ജു​വി​ന് (58) കൊ​റ്റം​കു​ള​ങ്ങ​ര ഗ്രാ​മം നി​റ​ക​ണ്ണു​ക​ളോ​ടെ യാ​ത്രാ​മൊ​ഴി ന​ൽ​കി.
ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി വി​ലാ​പ​യാ​ത്ര​യാ​യി രാ​ജു താ​മ​സി​ച്ച രാ​ഹു​ൽ നി​വാ​സി​ൽ എ​ത്തി​ച്ചു പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ചു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം രാ​ജു​വി​ന്‍റെ കു​ടും​ബ വീ​ടാ​യ കൊ​റ്റ​കു​ള​ങ്ങ​ര​യി​ലെ തെ​ക്കേ​വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന​തോ​ടെ വീ​ട് ക​ണ്ണീ​ർ​ക്ക​ട​ലാ​യി​മാ​റി. അ​ല​മു​റ​യി​ട്ട് ഭാ​ര്യ മി​നി​യും മ​ക​ൾ ശി​വാ​നി​യും മ​റ്റു ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹ​ത്തി​ൽ അ​ന്ത്യ​ചും​ബ​നം ന​ൽ​കി​യ​ത് ഏ​വ​രു​ടെ​യും ക​ണ്ണു​ക​ളെ ഈ​റ​ന​ണി​യി​ച്ചു. തു​ട​ർ​ന്ന് ആ​ച​ര​പ​ര​മാ​യ ച​ട​ങ്ങു​ൾ​ക്കു ശേ​ഷം രാ​ജു​വി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദ്കു​മാ​ർ ചി​ത​ക്ക് തീ ​കൊ​ളു​ത്തി.