ബേ​സ് സ്റ്റേ​ഷ​നു​ക​ളും വി​പ​ണ​നകേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കു​ം: മ​ന്ത്രി സ​ജി ചെ​റി​യാ​ൻ
Sunday, May 22, 2022 11:05 PM IST
മാ​ന്നാ​ർ: ഭ​ക്ഷ്യസു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച തീ​ര​ത്തുനി​ന്നു വി​പ​ണി​യി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ത്സ്യ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ബേ​സ് സ്റ്റേ​ഷ​നു​ക​ളും വി​പ​ണ​നകേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കു​മെ​ന്ന് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. ഉ​ൾ​നാ​ട​ൻ, ക​ട​ൽ മ​ത്സ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് സം​സ്ഥാ​ന​ത്തു ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ എ​ത്തി​ക്കാ​ൻ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു.
മു​ള​ക്കു​ഴ താ​ഴാം​ഭാ​ഗ​ത്ത് ആ​രം​ഭി​ച്ച എ​ട്ടാ​മ​ത് ബേ​സ് സ്റ്റേ​ഷ​നി​ലെ മ​ത്സ്യ​ഫെ​ഡി​ന്‍റെ വി​പ​ണ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും മ​ത്സ്യ​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ​യും ഓ​ൺ​ലൈ​ൻ മാ​ർ​ക്ക​റ്റിം​ഗി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി. മ​ത്സ്യ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ടി. ​മ​നോ​ഹ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എം. ​എ​ച്ച്. റ​ഷീ​ദ്, എം. ​ശ​ശി​കു​മാ​ർ, ജെ​ബി​ൻ പി. ​വ​ർ​ഗീ​സ്, എ​ൻ. പ​ത്മാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.