യു​വ​തി​യു​ടെ മുറിവിൽ പു​ഴു​; വാക്കേറ്റം
Sunday, May 22, 2022 11:04 PM IST
അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് യു​വ​തി​യു​ടെ മു​റി​വ് പു​ഴു​ക്ക​ളെ​ടു​ത്ത് വൃ​ണ​മാ​യ​ത് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ചു. എ​ര​മ​ല്ലൂ​ർ സ്വദേശിനി യായ യുവതിയുടെ ഇ​ടു​പ്പു ഭാ​ഗ​ത്തെ മു​റി​വാ​ണ് പു​ഴു​ക്ക​ളെ​ടു​ത്ത് വ്രണ​മാ​യി മാ​റി​യ​ത്.
ക​ഴി​ഞ്ഞ ഏഴിന് ​ഭ​ർ​ത്താ​വു​മൊത്ത് ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ടെ ലോ​റി ത​ട്ടി​യാ​ണ് ഗ​ർ​ഭി​ണി​യാ​യ ജാ​സ്മി​ന് പ​രി​ക്കേ​റ്റ​ത്. ഇ​ടു​പ്പി​നും ന​ട്ടെ​ല്ലി​നും പ​രി​ക്കേ​റ്റ യു​വ​തി​യെ തു​റ​വൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും അ​മി​ത ര​ക്ത​സ്ര​ാവംമൂ​ലം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 8 ന് ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു.
മാ​സം തി​ക​യാ​ത്ത​തി​നാ​ൽ കു​ട്ടി​യെ ഐ​സി​യു​വി​ലും യു​വ​തി​യെ വാ​ർ​ഡി​ലേ​ക്കും മാ​റ്റി. ഇ​ടു​പ്പെ​ല്ലി​നും കാ​ലി​നും പ​രി​ക്കേ​റ്റ​തി​നാ​ൽ ബെ​ൽ​റ്റി​ടു​ക​യും കാ​ലി​ൽ ഭാ​രം ഇ​ടു​ക​യും ചെ​യ്തു.
ക​ഴി​ഞ്ഞ ദി​വ​സം കാ​ലി​ന് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി ബെ​ൽ​റ്റ് നീ​ക്കം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ടു​പ്പി​ലെ മു​റി​വി​ൽ പു​ഴു​ക്ക​ളെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം വാ​ർ​ഡി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ വ്രണം വൃ​ത്തി​യാ​ക്കി മ​രു​ന്നു​ വ​യ്ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റെ അ​റി​യി​ച്ച​താ​യും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പ​ല​ത​വ​ണ ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞെ​ങ്കി​ലും കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്ന​ത്.
വേ​ണ്ട പ​രി​ച​ര​ണം കി​ട്ടാ​തി​രു​ന്ന​തി​നാ​ൽ യുവതിയെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ാൻ ബ​ന്ധു​ക്ക​ൾ തീ​രു​മാ​നി​ച്ചു.

യു​വ​തി​യെ വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെയാണ് വൃ​ണ​ത്തി​ൽ നി​ന്നു പ​ഴു​പ്പും പു​ഴു​ക്ക​ളും ക​ട്ടി​ലി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും ജീ​വ​ന​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാരുടെ പി​ഴ​വാ​ണ് മു​റി​വ് പു​ഴു​ക്ക​ളെ​ടു​ത്ത് വ്രണ​മാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു.