ജൈ​വ വൈ​വി​ധ്യ​ം സം​ര​ക്ഷി​ക്ക​ൽ ന​മ്മു​ടെ ക​ട​മ: എ.​ എം. ആ​രി​ഫ് എം​പി
Sunday, May 22, 2022 11:04 PM IST
ആ​ല​പ്പു​ഴ: അ​ന്യം നി​ന്നു​പോ​കു​ന്ന ജൈ​വ വൈ​വി​ധ്യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത് നാം ​ഓ​രോ​രു​ത്ത​രു​ടെ​യും ക​ട​മ​യാ​ണെ​ന്ന് എ.​എം. ആ​രി​ഫ് എം​പി. ഇ​ന്ന​ലെ ലോ​ക ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, പ​രി​സ്ഥി​തി ജൈ​വ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​നും ജൈ​വ കൃ​ഷി പ്ര​ചാ​ര​ക​നു​മാ​യ ഫി​റോ​സ് അ​ഹ​മ്മ​ദ് സം​ഘ​ടി​പ്പി​ച്ച അ​പൂ​ർ​വ​യി​നം ന്ധ​പൊ​ന്നാ​ങ്ക​ണ്ണി​ന്ധ ചീ​ര​ത്തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ൻ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​രു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ ഇ​ല​യാ​ഹാ​രം നി​ർ​ബ​ന്ധ ഘ​ട​ക​മാ​യി​രു​ന്നു. പൊ​ന്നാ​ങ്ക​ണ്ണി ചീ​ര, സാ​മ്പാ​ർ ചീ​ര, കു​പ്പ​ച്ചീ​ര, ചെ​മ്പ​ട്ട് ചീ​ര​യ​ട​ക്ക​മാ​യി​രു​ന്നു അ​തി​ൽ പ്ര​ധാ​നം. എ​ന്നാ​ൽ ഇ​ന്ന് അ​വ​യി​ൽ പ​ല​തും നാ​മാ​വ​ശേ​ഷ​മാ​യി.

അ​ത്ത​ര​ത്തി​ൽ ഭൂ​മി​യി​ൽനി​ന്ന് ഇ​ല്ലാ​താ​കു​ന്ന​തും കാ​ഴ്ച​ശ​ക്തി​ക്ക് ഏ​റെ ഗു​ണ​പ്ര​ദ​മാ​യ പൊ​ന്നാ​ങ്ക​ണ്ണി ചീ​രയെ സം​ര​ക്ഷി​ക്കു​ക​യും അ​ത് കൃ​ഷി ചെ​യ്ത് തൈ​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന വ​ന​മി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ ഫി​റോ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും എ.​എം. ആ​രി​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.