രാമങ്കരി ജംഗ്ഷൻ ഇ​രു​ട്ടി​ലാ​ണ്
Sunday, May 22, 2022 10:57 PM IST
മ​ങ്കൊ​മ്പ്: ആ​ല​പ്പു​ഴ​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ രാ​മ​ങ്ക​രി ജം​ഗ്ഷ​നി​ലെ ഹൈ​മാ​സ് ലൈ​റ്റു​ക​ൾ ക​ണ്ണ​ട​ച്ച​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ഏ​റെ തി​ര​ക്കു​ള്ള ജം​ഗ്ഷ​നി​ൽ രാ​ത്രി​യാ​യാ​ൽ കൂ​രി​രു​ട്ടാ​ണ്. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്നു. ആ​റു ലൈ​റ്റു​ക​ളു​ള്ള​തി​ൽ ഒ​രെ​ണ്ണം മാ​ത്ര​മേ ശ​രി​യാ​യി പ്ര​കാ​ശി​ക്കു​ന്നു​ള്ളു. മ​റ്റൊ​ന്നു പ്ര​കാ​ശി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മ​തി​യാ​യ വെ​ളി​ച്ച​മി​ല്ല.

ക​റന്‍റ് പോ​യാ​ൽ
ഓ​ണാ​ക്കാ​ൻ
ആ​ളെ​ത്ത​ണം
രാ​ത്രി​യി​ൽ ക​ര​ണ്ടു പോ​യാ​ൽ പി​ന്നീ​ട് ലൈ​റ്റ് ആ​രെ​ങ്കി​ലും ഓ​ണാ​ക്ക​ണം. പ്ര​ദേ​ശ​ത്തു വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​യ​തി​നാ​ൽ ജം​ഗ്ഷ​നി​ൽ ഇ​രു​ട്ട് പ​തി​വാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ട്. റോ​ഡ് നി​ർ​മാ​ണ​ത്തി​നു​ള്ള യ​ന്ത്ര​ങ്ങ​ളും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ളും റോ​ഡി​ലു​ള്ള​തി​നാ​ൽ സ്ഥ​ല​പ​രി​മി​തി​ക​ൾ ഏ​റെ​യാ​ണ്. വ​ശ​ങ്ങ​ളി​ൽ ഓ​ട നി​ർ​മാ​ണാ​വ​ശ്യ​ത്തി​നാ​യി സ്ഥാ​പി​ച്ചി​ട്ടു​ള്ള ക​മ്പി​ക​ളും ഇ​രു​ട്ടി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​ണ്. എ​തി​രേ വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ശ​ക്തി​യാ​യ പ്ര​കാ​ശ​ത്തി​ൽ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ഴ്ച അ​വ്യ​ക്ത​മാ​കും. ഇ​ത് അ​പ​ക​ട​ത്തി​നു​ള്ള വ​ഴി​തെ​ളി​ക്കും.
തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​വും ഏ​റെ​യാ​ണ്. 201415 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യു​ടെ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ ലൈ​റ്റ് സ്ഥാ​പി​ച്ച​ത്. 5.40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച ലൈ​റ്റ് 2016 ലാ​ണ് സ്ഥാ​പി​ച്ച​ത്. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച ലൈ​റ്റി​നു യ​ഥാ​സ​മ​യം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തി​ൽ നാ​ട്ടു​കാ​ർ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. വ​ലി​യ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്തി​ര​മാ​യി വ​ഴി​വി​ള​ക്കു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.