മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാസ​ഹാ​യം
Sunday, May 22, 2022 10:57 PM IST
മ​ങ്കൊ​മ്പ്: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്നു ചി​കി​ത്സാ​സ​ഹാ​യ​ത്തി​നാ​യി കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ൽ ഒ​രു​കോ​ടി ഇ​രു​പ​ത്തി​യൊ​ന്നു ല​ക്ഷ​ത്തി​ൽ പ​രം രൂ​പ അ​നു​വ​ദി​ച്ച​താ​യി തോ​മ​സ് കെ.​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു.
ഒ​രു വ​ർ​ഷ​ത്തി​നി​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് 850 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. അ​പൂ​ർ​ണ​വും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തു​മാ​യ അ​പേ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി​യി​രു​ന്നു.
പൂ​ർ​ണ​മാ​യ രേ​ഖ​ക​ൾ അ​ട​ക്ക​മു​ള്ള അ​പേ​ക്ഷ​ക​ൾ വീ​ണ്ടും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി എം​എ​ൽ​എ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്നാ​താ​ണ്.