പു​റം​ബ​ണ്ട് നി​ർ​മാ​ണ​ത്തി​നി​ടെ മ​ട​വീ​ഴ്ച; വെ​ള്ളപ്പാച്ചിൽ നിയന്ത്രിച്ചു
Sunday, May 22, 2022 10:57 PM IST
മ​ങ്കൊ​മ്പ്: കൊ​യ്ത്തു ക​ഴി​ഞ്ഞു പു​റം​ബ​ണ്ടു​നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രു​ന്ന പാ​ട​ത്തു മ​ട​വീ​ഴ്ച. ക​ർ​ഷ​ക​രു​ടെ​യും ക​രാ​റു​കാ​ര​ന്‍റെ​യും ക​ഠി​ന​പ്ര​യ​ത്ന​ത്തെ​ത്തു​ട​ർ​ന്ന് മ​ട​കു​ത്തി വെ​ള്ള​പ്പാ​ച്ചി​ൽ നി​യ​ന്ത്രി​ച്ചു. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് എ​സി റോ​ഡി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ​ത്തി​നും കാ​ര​ണ​മാ​യി.

ച​മ്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന മൂ​ല​പൊ​ങ്ങ​മ്പ്ര പാ​ട​ത്താ​ണ് ശ​നി​യാ​ഴ്ച രാ​ത്രി 11 ന് ​മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. നേ​ര​ത്തെ പാ​ട​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും പൂ​ർ​ത്തി​യാ​യി​രു​ന്നു. ന​ബാ​ർ​ഡ് പ​ദ്ധ​തി പ്ര​കാ​രം പാ​ട​ത്തു പു​റം​ബ​ണ്ടു നി​ർ​മാ​ണ​ജോ​ലി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 5300 മീ​റ്റ​റോ​ളം പ്ര​ദേ​ശ​ത്തെ ക​ല്ലു​കെ​ട്ടു ജോ​ലി​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യി​രു​ന്നു. ഇ​നി​യും പു​റം​ബ​ണ്ടി​ന്‍റെ മ​ൺ​ചി​റ​യു​ടെ ജോ​ലി​ക​ൾ ബാ​ക്കി​യാ​ണ്. പു​റം​ബ​ണ്ടു നി​ർ​മാ​ണ​ത്തോ​ടൊ​പ്പം വ​ട​ക്കേ​ബ​ണ്ടി​ലെ ര​ണ്ടു മോ​ട്ടോ​ർ ത​റ​യു​ടെ നി​ർ​മാ​ണ​ജോ​ലി​ക​ളും പ​ദ്ധ​തി പ്ര​കാ​രം ന​ട​ന്നു​വ​രി​ക​യാ​ണ്.

കി​ഴ​ക്കു​ഭാ​ഗ​ത്തെ മോ​ട്ടോ​ർത​റ​യു​ടെ ക​ൾ​വ​ർ​ട്ട നി​ർ​മാ​ണ​ജോ​ലി​ക​ളും പു​രോ​ഗ​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​യ മ​ൺ​ചി​റ നീ​ക്കി ചെ​ളി​യു​പ​യോ​ഗി​ച്ചു താ​ത്കാ​ലി​ക ചി​റ കെ​ട്ടി​യി​രു​ന്നു. ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ രാ​ത്രി മ​ൺ​ചി​റ​യ്ക്കു​മു​ക​ളി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞു​ക​യ​റു​ക​യും പി​ന്നീ​ട് ബ​ണ്ടു ത​ക​ർ​ന്നു വെ​ള്ളം പാ​ട​ത്തേ​യ്ക്കു ഇ​ര​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി രാ​ത്രി​ത​ന്നെ മ​ട​കു​ത്താ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. എ​സി റോ​ഡി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള പാ​ടം നി​റ​ഞ്ഞു എ​സി റോ​ഡി​ലൂ​ടെ വെ​ള്ളം ക​വി​ഞ്ഞു ക​യ​റാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ നി​ർ​മാ​ണ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന റോ​ഡി​ൽ ഗ​താ​ഗ​ത ത​ട​വും നേ​രി​ട്ടു. രാ​വി​ലെ ക​രാ​റു​കാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ​ത്തി ക​ർ​ഷ​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​ട​കു​ത്തി നീ​രൊ​ഴു​ക്കു ത​ട​ഞ്ഞു. ഒ​രു മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ചു പാ​ട​ത്തെ വെ​ള്ളം വ​റ്റി​ക്കു​വാ​നാ​രം​ഭി​ച്ച​തോ​ടെ എ​സി റോ​ഡി​ൽ നി​ന്നു വെ​ള്ള​മി​റ​ങ്ങി​ത്തു​ട​ങ്ങി. അ​ടു​ത്ത​മാ​സം ര​ണ്ടാം​കൃ​ഷി ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണ് പാ​ട​ത്തു മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ര​ണ്ടാം​കൃ​ഷി​യി​റ​ക്ക​ണ​മെ​ങ്കി​ൽ അ​ടി​യ​ന്തി​ര​മാ​യി പു​റം​ബ​ണ്ടി​ന്‍റെ നി​ർ​മാ​ണ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ടെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

അ​വ​ശേ​ഷി​ക്കു​ന്ന മ​ൺ​ചി​റ​യു​ടെ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ ക​ട​ലാ​സു ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കേ​ണ്ട​തു​ണ്ട്. ഇ​വ അ​ടി​യ​ന്തി​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം കാ​ല​വ​ർ​ഷ​ത്തെ അ​തി​ജീ​വി​ക്കാ​ൻ പാ​ട​ശേ​ഖ​ര​ത്തി​നാ​വി​ല്ല. അ​ങ്ങി​നെ വ്ന്നാ​ൽ കൃ​ഷി മാ​ത്ര​മ​ല്ല. എ​സി റോ​ഡും വെ​ള്ള​ത്തി​ലാ​കും. ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് ന​വീ​ക​ര​ണ ജോ​ലി​ക​ളും ഇ​തോ​ടെ അ​വ​താ​ള​ത്തി​ലാ​കും.