ബാഗിൽ ഒതുങ്ങില്ല! പെ​ണ്‍​കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മി​നു ത​യ്യ​ല്‍​ക്കൂ​ലി 400 രൂ​പ​യാ​ണ്.
Saturday, May 21, 2022 11:10 PM IST
ആലപ്പുഴ: സ്കൂ​ൾ തു​റ​ക്കാ​ൻ ഒ​രാ​ഴ്ച; കു​ട്ടി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു വ​സ്തു​ക്ക​ളും വാ​ങ്ങാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ൾ മാ​ർ​ക്ക​റ്റി​ൽ അ​ന്തം​വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. കാ​ര​ണം റോ​ക്ക​റ്റ് പോ​ലെ​യാ​ണ് സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്കു വി​ല ക​യ​റി​യി​രി​ക്കു​ന്ന​ത്.

പെ​ട്രോ​ളി​യം ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന സ്‌​കൂ​ള്‍ വി​പ​ണി​യി​ലും തീ​പ​ട​ർ​ത്തു​ന്നു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍​ക്കു 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വി​ല വ​ര്‍​ധി​ച്ചു.

ഒ​ന്നി​ല​ധി​കം കു​ട്ടി​ക​ളു​ള്ള ര​ക്ഷി​താ​ക്ക​ളെ​യാ​ണ് വി​ല​ക്ക​യ​റ്റം സാ​ര​മാ​യി ബാ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ്‌​കൂ​ള്‍ വി​പ​ണി​യി​ലും മാ​ന്ദ്യ​മു​ണ്ടാ​ക്കു​ന്ന​താ​യി വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു.

ബു​ക്കി​ൽ തൊ​ട്ടാ​ൽ!

സ​മീ​പ കാ​ല​ത്തു​ണ്ടാ​യ പേ​പ്പ​ര്‍ ക്ഷാ​മം നോ​ട്ട് ബു​ക്ക് വി​പ​ണി​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ഗു​ണ​നി​ല​വാ​ര​മു​ള്ള നോ​ട്ടു​ബു​ക്കു​ക​ള്‍​ക്ക് 20 മു​ത​ല്‍ 30 ശ​ത​മാ​നം വ​രെ വി​ല ഉ​യ​ര്‍​ന്നു. മു​മ്പ് 200 രൂ​പ​യാ​യി​രു​ന്ന 500 പേ​പ്പ​റു​ക​ളു​ള്ള എ​ഫോ​ര്‍ ബ​ണ്ടി​ലി​ന് ഇ​പ്പോ​ള്‍ 250 രൂ​പ​യാ​ണ്.

45 രൂ​പ​യു​ണ്ടാ​യി​രു​ന്ന കോ​ള​ജ് നോ​ട്ടു​ബു​ക്കി​ന് ഇ​ത്ത​വ​ണ 52 രൂ​പ​യാ​ണ്. പു​സ്ത​ക​ങ്ങ​ള്‍ പൊ​തി​യു​ന്ന ബ്രൗ​ണ്‍ പേ​പ്പ​ര്‍ റോ​ളി​ന് 80 രൂ​പ​യാ​ണ് വി​ല. പേ​ന, പെ​ന്‍​സി​ല്‍, ഇ​ന്‍​സ്ട്ര​മെ​ന്‍റ് ബോ​ക്‌​സ് തു​ട​ങ്ങി സ​ക​ല​തി​നും വി​ല കൂ​ടി.

ബാ​ഗി​ന് ഭാ​രം!

സ്‌​കൂ​ള്‍ ബാ​ഗ്, കു​ട തു​ട​ങ്ങി​യ​വ​യ്ക്കും 20 ശ​ത​മാ​നം മു​ത​ല്‍ വി​ല ക​യ​റി. വി​വി​ധ ക​മ്പ​നി​ക​ളു​ടെ സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍​ക്ക് 450 മു​ത​ല്‍ 900 രൂ​പ വ​രെ​യാ​ണ് വി​ല. ചെ​റി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ഫാ​ന്‍​സി കു​ട​ക​ള്‍ 300 രൂ​പ മു​ത​ല്‍ വി​ല തു​ട​ങ്ങു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ കു​ട്ടി​ക​ളു​ടെ മ​ഴ​ക്കോ​ട്ടു​ക​ള്‍​ക്ക് 400 മു​ത​ല്‍ 600 രൂ​പ വ​രെ​യാ​ണ് വി​ല. വ​സ്ത്ര​ങ്ങ​ളു​ടെ വി​പ​ണി​യി​ലും വി​ല​ക്ക​യ​റ്റ​മു​ണ്ട്. പു​തി​യ യൂ​ണി​ഫോം തു​ണി വാ​ങ്ങു​ന്ന​തി​നും അ​തു ത​യ്ക്കു​ന്ന​തി​നും കൂ​ടു​ത​ല്‍ പ​ണം ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്.

ത​യ്യ​ൽ കൂ​ലി​യും കൂ​ടി

ഷ​ര്‍​ട്ട് മീ​റ്റ​റി​ന് 150 മു​ത​ല്‍ 170 രൂ​പ വ​രെ​യും പാ​ന്‍റ്സി​ന് 230 മു​ത​ല്‍ 270 രൂ​പ​മാ​ണ് വി​പ​ണി​യി​ൽ. ത​യ്യ​ല്‍​ക്കൂ​ലി ഷ​ര്‍​ട്ടി​ന് 200, പാ​ന്‍റ്സ് 300, നി​ക്ക​ർ 250 രൂ​പ എ​ന്നി​ങ്ങ​നെ പോ​കു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മി​നു ത​യ്യ​ല്‍​ക്കൂ​ലി 400 രൂ​പ​യാ​ണ്.

ചു​രി​ദാ​ര്‍, ഓ​വ​ര്‍​കോ​ട്ട് എ​ന്നി​വ കൂ​ടി വാ​ങ്ങേ​ണ്ടി വ​രു​മ്പോ​ള്‍ യൂ​ണി​ഫോം പൊ​ള്ളി​ക്കും. ഇ​തി​നൊ​പ്പ​മു​ള്ള ടൈ, ​ബാ​ഡ്ജ്, സോ​ക്സ്, ഷൂ​സ് എ​ന്നി​വ​യും ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. ടൈ- 100, ​സോ​ക്സ് - 100 മു​ത​ല്‍ 150 രൂ​പ വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. ഷൂ​സ് പ​ല​വി​ധ​മു​ണ്ട്. ബ്രാ​ന്‍​ഡ​ഡ് ഷൂ​സി​നു വി​ല കൂ​ടു​മെ​ന്നു മാ​ത്രം. എ​ങ്കി​ലും 250 മു​ത​ല്‍ ല​ഭ്യ​മാ​ണ്.