വെ​റു​തേ ത​രു​ന്ന സ​ഹാ​യ​മ​ല്ലേ കി​ട്ടു​മ്പോ​ൾ വാ​ങ്ങി​ച്ചാ​ൽ മ​തി !! പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ഹാ​യം ​കി​ട്ടു​ന്നി​ല്ലെ​ന്ന്
Saturday, May 21, 2022 10:57 PM IST
തു​റ​വൂ​ർ: സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ സ​ഹാ​യ​ധ​നം സ​മ​യ​ബ​ന്ധി​ത​മാ​യി പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം . പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സ് മു​ഖാ​ന്തി​രം ന​ൽ​കേ​ണ്ട വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​പ്പെ​ട്ട സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ​ക്കാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ൽ അ​നാ​വ​ശ്യ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തെ​ന്ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ പ​റ​യു​ന്ന​ത്.

പു​തി​യ വീ​ടു​ക​ൾ​ക്കും വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി, പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​തെ കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ന്ന സ​ഹാ​യ​ധ​നം എ​ന്നി​വ​യാ​ണ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ൽ​കാ​ത്ത​തി​നാ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ​ഹാ​യ​മാ​ണെ​ങ്കി​ലും അ​ത് സ​മ​യ​ത്ത് കി​ട്ടി​യാ​ലെ പ്ര​യോ​ജ​ന​പ്പെ​ടു എ​ന്നി​വ​ർ പ​റ​യു​ന്നു.​എ​ന്നാ​ൽ സ​ർ​ക്കാ​ർ വെ​റു​തെ ത​രു​ന്ന സ​ഹാ​യ​മ​ല്ലേ അ​തു കി​ട്ടു​മ്പോ​ൾ വാ​ങ്ങി​ച്ചാ​ൽ മ​തി​യെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വീ​ട് പ​ണി​യു​മാ​യ് ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന് മു​ന്പേ വീ​ടു പ​ണി തീ​ർ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന തു​ച്ഛ​മാ​യ​സാ​മ്പ​ത്തി​ക​സ​ഹാ​യ​ത്തി​നാ​യി പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​നെ സ​മീ​പി​ക്കു​മ്പോ​ഴാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​ങ്ങ​നെ പ​റ​ഞ്ഞു മ​ട​ക്കി അ​യ​യ്ക്കു​ന്ന​ത്.

ഭ​രി​ക്കു​ന്ന​ത് എ​സ് സി ​പ്ര​മോ​ട്ട​ർ​മാ​ർ

അ​തേസ​മ​യം ബ്ലോ​ക്കു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്ടി​ക​ജാ​തി, വ​ർ​ഗ വി​ക​സ​ന ഓ​ഫീ​സു​ക​ൾ ഭ​രി​ക്കു​ന്ന​ത് എ​സ് സി ​പ്ര​മോ​ട്ട​ർ​മാ​രാ​ണെ​ന്ന് പ​റ​യു​ന്നു. ഇ​വ​രെ പ​ല​പ്പോ​ഴും പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മി​ക്കു​ന്ന​ത്. എ​സ് സി ​പ്ര​മോ​ട്ട​ർ രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​യ​തി​നാ​ൽ ഇ​വ​ർ​ക്ക്ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പി​ൻ​ബ​ല​മാ​ണു​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ഇ​വ​ർ പ​റ​യു​ന്ന​തി​ന​പ്പു​റം ഒ​രു ഓ​ഫീ​സ​റും പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നാ​ണ് പൊ​തു​ജ​ന സം​സാ​രം. ഇ​വ​ർ നി​ർ​ദേശിക്കു​ന്ന​ത് വീ​ട് പ​ണി​യാ​ണെ​ങ്കി​ൽ ആ​ദ്യം വീ​ട് പ​ണി​ത​തി​നു ശേ​ഷം മാ​ത്ര​മേ സ​ഹാ​യ​ധ​നം ന​ൽ​കാ​ൻ ക​ഴി​യൂ എ​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ മു​ൻ​കൂ​ട്ടി വീ​ടു​ക​ൾ പ​ണി​ത് പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ങ്കി​ൽ ത​ങ്ങ​ൾ സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നാ​യ് നി​ൽ​ക്കി​ല്ലാ​യി​രു​ന്നെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​സ് സി ​പ്ര​മോ​ട്ട​ർ​മാ​ർ അ​മി​താ​ധി​കാ​രം പ്ര​യോ​ഗി​ക്ക​യാ​ണെ​ന്നും ഇ​വ​ർ ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ​പ്പോ​ലും തി​രി​മ​റി ന​ട​ത്തു​ന്നു​വെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.