വി​ദ്യാ​ഭ്യാ​സരം​ഗ​ത്ത് ഘ​ട​നാ​പ​ര​മാ​യ മാ​റ്റം അ​നി​വാ​ര്യം: ഡോ.​ജെ.​ല​ത
Saturday, May 21, 2022 10:57 PM IST
ആ​ല​പ്പു​ഴ: സ​ർ​ഗ​വാ​സ​ന​ക​ൾ പ​രി​പോ​ഷി​പ്പി​ക്കാ​നു​ത​കും വി​ധം ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് ഘ​ട​നാ​പ​ര​മാ​യ മാ​റ്റം ഉ​ണ്ടാ​ക​ണ​മെ​ന്ന് കൊ​ച്ചി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ജെ. ല​ത . കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​വി.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ജോ​ജി കൂ​ട്ടു​മ്മേ​ൽ , പി.​വി. ജോ​സ​ഫ് , സി. ​പ്ര​വീ​ൺ​ലാ​ൽ, ഹേ​മ​ല​ത ടീ​ച്ച​ർ, പി.​ആ​ർ. വി​ജ​യ കു​മാ​ർ, ജ​യ​ൻ ച​മ്പ​ക്കു​ളം, അ​നി​ൽ ബാ​ബു, എ​ൻ ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.