പ്ര​തീ​ക്ഷ​ക​ൾ മ​ഴ​ കൊ​ണ്ടു​പോ​യി
Friday, May 20, 2022 11:15 PM IST
മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നാം​വാ​ർ​ഡി​ൽ വ​ള്ളാം​ക​ട​വ് ബി​ജു​വി​ല്ല​യി​ൽ പെ​ണ്ണ​മ്മ​യെ​ന്ന 66 കാ​രി​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണു മ​ഴ​കൊ​ണ്ടു​പോ​യ​ത്.

ചെ​ന്നി​ത്ത​ല ഒ​ന്നാം ബ്ലോ​ക്കി​ൽ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള ഒ​ന്ന​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ലാ​യി​രു​ന്നു പെ​ണ്ണ​മ്മ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ. നാ​ലു മാ​സം മു​മ്പാ​ണ് ഭ​ർ​ത്താ​വ് ത​ങ്ക​ച്ച​ൻ മ​രി​ച്ച​ത്. കാ​ലി​ൽ നീ​രു​മാ​യി ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ 49 വ​യ​സു​ള്ള ഏ​ക​മ​ക​ൻ ബിജു​വും ഭാ​ര്യ ആ​ശ​യു​മാ​ണ് പെ​ണ്ണ​മ്മ​യോ​ടോ​പ്പം താ​മ​സം.

ചെ​ന്നി​ത്ത​ല ഒ​ന്നാം ​ബ്ലോ​ക്കി​ൽ കൊ​യ്ത്ത് തു​ട​ങ്ങി​യ​പ്പോ​ൾ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം തു​ട​ങ്ങി​യെ​ങ്കി​ലും ത​ന്‍റെ പാ​ട​ത്തും കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ങ്ങു​ന്ന​തു കാ​ണാ​ൻ പെ​ണ്ണ​മ്മ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്നു.

ഇ​ട​മു​റി​യാ​തെ പെ​യ്ത​മ​ഴ​യി​ൽ പാ​ട​ത്തു വെ​ള്ളം​നി​റ​ഞ്ഞ​തോ​ടെ ആ​റ്റു​നോ​റ്റി​രു​ന്ന നെ​ൽ​ച്ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി. കൊ​യ്ത്ത് യ​ന്ത്രം ഇ​റ​ക്കാ​ൻ പ​റ്റാ​തെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ പെ​ണ്ണ​മ്മ അ​രി​വാ​ളു​മാ​യി പാ​ട​ത്തി​റ​ങ്ങി. കൂ​ലി​ക്ക് ഒ​രാ​ളെ​യും കൂ​ട്ടി. എ​ന്നി​ട്ടും നാ​ലി​ലൊ​ന്നു കൊ​യ്തെ​ടു​ക്കാ​നെ പെ​ണ്ണ​മ്മയ്ക്കു ക​ഴി​ഞ്ഞു​ള്ളൂ.

കി​ട്ടി​യ നെ​ല്ല് ഉ​ണ​ക്കി​യെ​ടു​ത്താ​ൽ ക​ഞ്ഞി​ക്കു​ള്ള വ​ക​യെ​ങ്കി​ലും ആ​വു​മെ​ന്ന പെ​ണ്ണ​മ്മ​യു​ടെ വി​ശ്വാ​സം പെ​യ്തൊ​ഴി​യാ​ത്ത മ​ഴ​യി​ൽ ത​ക​ർ​ന്നു. ഉ​ണ​ക്കാ​ൻ ക​ഴി​യാ​തെ കൊ​യ്തെ​ടു​ത്ത​തെ​ല്ലാം കി​ളി​ർ​ത്തു തു​ട​ങ്ങി. കി​ളി​ർ​ത്ത നെ​ല്ല് വാ​രി​യെ​ടു​ത്ത​പ്പോ​ൾ പെ​ണ്ണ​മ്മ ക​ണ്ണീ​ര​ണി​ഞ്ഞു. ക​ടം വാ​ങ്ങി​യ​തെ​ല്ലാം കൊ​യ്ത്ത് കഴി​ഞ്ഞ് തി​രി​കെ​ക്കൊ​ടു​ക്കാ​മെ​ന്ന പെ​ണ്ണ​മ്മ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​യ​ത്.