ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, May 20, 2022 11:15 PM IST
ആ​ല​പ്പു​ഴ: പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന വോ​ള​ന്‍റി​യ​ർ മാ​ർ​ച്ച്, തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബീ​ച്ചി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത, പാ​ർ​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി.
uഇ​ന്നു രാ​വി​ലെ മു​ത​ൽ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ലെ ഒ​രു റോ​ഡി​ലും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കി​ല്ല.
uദേ​ശീ​യ​പാ​ത​യി​ൽ കൊ​ല്ലം ഭാ​ഗ​ത്തു​നി​ന്ന് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കും എ​റ​ണാ​കു​ളം ഭാ​ഗ​ത്തു നി​ന്ന് കൊ​ല്ലം ഭാ​ഗ​ത്തേ​ക്കും പോ​കേ​ണ്ട കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ സ​ർ​വീ​സ് ബ​സ് ഒ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സി​ലൂ​ടെ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ.
uകൊ​ല്ലം ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ സ​ർ​വീ​സ് ബ​സ് ച​ങ്ങ​നാ​ശേ​രി ജം​ഗ്ഷ​നി​ൽ നി​ന്നു കി​ഴ​ക്കോ​ട്ടു തി​രി​ഞ്ഞ് കൈ​ത​വ​ന, പ​ഴ​വീ​ട് വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു പോ​ക​ണം.
uചേ​ർ​ത്ത​ല ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളു​ടെ റൂ​ട്ടു​ക​ളി​ൽ മാ​റ്റ​മി​ല്ല.
uകെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ ന​ഗ​ര​ത്തി​ൽ പ്ര​വേ​ശി​ക്കാ​തെ വ​ഴി​ത​രി​ച്ചു​വി​ടും.
uസ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ട്, ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്ക് ചെ​യ്യണം.
uആ​ല​പ്പു​ഴ ബീ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പോ​ലീ​സ് ക​ർ​ശ​ന​മാ​യി നി​യ​ന്ത്ര​ക്കും.