ഇ​ങ്ങ​നെ പോ​യാ​ൽ ക​ടം​ക​യ​റി ശ്രീ​ല​ങ്ക​യു​ടെ സ്ഥി​തി​യാ​കും: ചെ​ന്നി​ത്ത​ല
Friday, May 20, 2022 11:15 PM IST
ചേ​ർ​ത്ത​ല: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​തി​രു​ക​വി​ഞ്ഞ ക​ട​മെ​ടു​പ്പു​മൂ​ലം ശ്രീ​ല​ങ്ക​യി​ലെ സ്ഥി​തി കേ​ര​ള​ത്തി​നു​മു​ണ്ടാ​കു​മെ​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം വി​നാ​ശ വി​ക​സ​ന​ത്തി​ന്‍റെ ഒ​രു വ​ർ​ഷം, ജ​ന​ദ്രോ​ഹ​ഭ​ര​ണ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ​ന​കീ​യ സ​ദ​സി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചേ​ർ​ത്ത​ല​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ട​മെ​ടു​ത്തു ക​ട​മെ​ടു​ത്തു ദു​ര​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്ന ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു തെ​രു​വി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ കേ​ര​ള​ത്തി​നു​മു​ണ്ടാ​കും. 3.74 ല​ക്ഷം കോ​ടി ക​ട​മു​ള്ള​പ്പോ​ഴാ​ണു ര​ണ്ടു ല​ക്ഷം കോ​ടി ക​ട​മെ​ടു​ത്ത് കെ-​റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി സ​ർ​ക്കാ​ർ രം​ഗ​ത്തു വ​രു​ന്ന​ത്. 25000 കോ​ടി രൂ​പ മാ​ത്രം മു​ട​ക്കി സി​ഗ്‌​ന​ൽ സം​വി​ധാ​നം ക്ര​മ​പ്പെ​ടു​ത്തി​യാ​ൽ ജ​ന​ശ​ദാ​ബ്ദി അ​ഞ്ച് മ​ണി​ക്കൂ​ർ കൊ​ണ്ട് കാ​സ​ർ​ഗോ​ഡ് നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. അ​പ്പോ​ഴാ​ണ് ഇ​ത്ര​യും അ​ധി​കം പ​ണം പാ​ഴാ​ക്കു​ന്നത്.

നാ​ഥ​നും ന​മ്പി​യു​മി​ല്ലാ​തി​രു​ന്ന ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ വി​ജ​യി​ച്ച​തു കി​റ്റും പെ​ൻ​ഷ​നു​മ​ല്ല കോ​വി​ഡ് മാ​നേ​ജ്മെ​ന്‍റ് മൂ​ല​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. സി.​കെ. ഷാ​ജി​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, എ.​എ. ഷു​ക്കൂ​ർ, ഡി. ​സു​ഗ​ത​ൻ, ടി. ​സു​ബ്ര​മ​ണ്യ​ദാ​സ്, ജോ​ർ​ജ് ജോ​സ​ഫ്, എ​സ്. ശ​ര​ത്, സി​റി​യ​ക് കാ​വി​ൽ, ഐ​സ​ക്ക് മാ​ട​വ​ന, സി.​ഡി. ശ​ങ്ക​ർ, സി.​വി തോ​മ​സ്, സ​ജി കു​ര്യാ​ക്കോ​സ്, കെ.​സി. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.