പൈ​പ്പുപൊ​ട്ടി മാ​സം ക​ഴി​ഞ്ഞു; ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല
Thursday, May 19, 2022 9:39 PM IST
എ​ട​ത്വ: പൈ​പ്പുപൊ​ട്ടി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കാ​ന്‍ ന​ട​പ​ടി​യി​ല്ല. എ​ട​ത്വ ജ​ലഅ​ഥോ​റി​റ്റി ഓ​ഫീ​സി​നു കീ​ഴി​ല്‍ കേ​ള​മം​ഗ​ലം പാ​ല​ത്തി​നു സ​മീ​പം സ്ഥാ​പി​ച്ച ഭൂ​ഗ​ര്‍​ഭ പ​മ്പിം​ഗ് വി​ത​ര​ണ കേ​ന്ദ്ര​ത്തി​നു മു​ന്‍​പി​ലാ​ണ് പൈ​പ്പുപൊ​ട്ടി ഒ​രുമാ​സ​മാ​യി ശു​ദ്ധ​ജ​ലം പാ​ഴാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പുലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​മ്പ് ഹൗ​സി​ലെ വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​ത്.

കു​ടി​വെ​ള്ള പ​ദ്ധ​തി പൈ​പ്പ് ലൈ​നി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​ക്കി ആ​ഴ്ച​ക​ള്‍ പി​ന്നി​ട്ടെ​ങ്കി​ലും പ​മ്പ് ഹൗ​സി​ലെ വി​ത​ര​ണ​ലൈ​നി​ന്‍റെ അ​റ്റ​കു​റ്റ​പ്പണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല.

ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു ലി​റ്റ​ര്‍ വെ​ള്ള​മാ​ണ് തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത്. ത​ക​ഴി പ​ഞ്ചാ​യ​ത്തി​ലെ 7, 8, 9 വാ​ര്‍​ഡു​ക​ളി​ല്‍ കേ​ള​മം​ഗ​ലം പ​മ്പ് ഹൗ​സി​ല്‍ നി​ന്നാ​ണ് ശു​ദ്ധ​ജ​ലം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ്ര​ധാ​ന ലൈ​ന്‍ പൊ​ട്ടി​യ​തി​നാ​ല്‍ പ​മ്പിം​ഗ് സ്പീ​ഡ് കു​റ​ച്ചു​വ​ച്ചി​രി​ക്കു​ക​യാ​ണ്.
ഇ​തു​മൂ​ലം ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ശു​ദ്ധ​ജ​ലം എ​ത്താ​റി​ല്ല. പു​ഞ്ച ക്കൊയ്ത്ത് ക​ഴി​ഞ്ഞ് പാ​ട​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റ്റി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

തി​ര​ക്കേ​റി​യ എ​ട​ത്വ-​ത​ക​ഴി സം​സ്ഥാ​ന പാ​ത​യി​ല്‍ പൈ​പ്പ് പൊ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥ​ല​ത്തു​കൂ​ടി ഭാ​രം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ താ​ഴു​ന്ന​തും പ​തി​വാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.

ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്കു മു​ന്‍​പ് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് താ​ഴ്ന്ന​തി​നെത്തുട​ര്‍​ന്ന് ഗ​താ​ഗ​തം മ​ണി​ക്കൂ​റുകളോളം സ്തം​ഭി​ച്ചി​രു​ന്നു.

പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.