കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി ക​പ്പേ​ള​യി​ൽ തി​രു​നാ​ൾ
Thursday, May 19, 2022 9:39 PM IST
ആലപ്പുഴ: കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി ക​പ്പേ​ള​യി​ൽ വി​ശു​ദ്ധ അ​ന്തോ​നീ​സി​ന്‍റെ തി​രു​നാ​ൾ 28,29 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കും. തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി നാ​ളെ മു​ത​ൽ 27 വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, നൊ​വേ​ന. പ്രാ​രം​ഭ​ദി​ന​മാ​യ 28ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജ​പ​മാ​ല, കൊ​ടി​യേ​റ്റ് വി​കാ​രി ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ൽ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം ഫാ. ​ജോ​ഫി പു​തു​പ്പ​റ​മ്പി​ൽ. പ്ര​ധാ​നതി​രു​നാ​ൾ ദി​ന​മാ​യ 29ന് ​രാ​വി​ലെ 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന. ഫാ. ​ഏ​ബ്ര​ഹാം ത​യ്യി​ൽ. പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ്, ഊ​ട്ടു​നേ​ർ​ച്ച.

ആ​ധാ​രം എ​ഴു​ത്തു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു

ആ​ല​പ്പു​ഴ: പ​ര​മ്പ​രാ​ഗ​ത​മാ​യി ആ​ധാ​രം എ​ഴു​തി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ന്ന തീ​രു​മാ​ന​ത്തി​നെ​തി​രേ ആ​ല​പ്പു​ഴ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​നു മു​ന്നി​ൽ പ​ണി​മു​ട​ക്കി പ്ര​തി​ഷേ​ധി​ച്ചു.

പു​തി​യ സാ​ങ്കേ​തി​കവി​ദ്യ​യു​ടെ പേ​രു​പ​റ​ഞ്ഞു ആ​ധാ​രം എ​ഴു​ത്ത് മേ​ഖ​ല​യി​ലെ തൊ​ഴി​ലി​നെ ഇ​ല്ലാ​താ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധ ധ​ർ​ണ സി.എ​ൻ. ക്ഷീ​ര​പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ. പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, ആ​ർ. ബേ​ബി, മു​ര​ളി​ധ​ര​ൻ നാ​യ​ർ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഗോ​പ​കു​മാ​ർ, ബാ​ലച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.