യു​വ​തിയെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തി
Thursday, May 19, 2022 9:39 PM IST
പൂ​ച്ചാ​ക്ക​ൽ: യു​വ​തി​യു​ടെ ശ​രീ​രം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ വ​ട​ക്കും​ക​ര നെ​ല്ലി​ശേ​രി വീ​ട്ടി​ൽ ശ്യം​കു​മാ​റി​ന്‍റെ ഭാ​ര്യ അ​മ്പി​ളി (35) ആ​ണ് മ​രി​ച്ച​ത്. കി​ട​പ്പു​മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണെ​ന്ന് പ്രാ​ഥ​മി​ക സൂ​ച​ന. മ​ക്ക​ൾ: ദേ​വീല​ക്ഷ്മി, ആ​ദ്യ​ല​ക്ഷ്മി. സം​സ്കാ​രം ന​ട​ത്തി.

സോ​മി​ല്‍ ത​ക​ര്‍​ന്നു വീ​ണു

എ​ട​ത്വ: കാ​റ്റി​ലും പേ​മാ​രി​യി​ലും എ​ട​ത്വ ക​റു​ക​യി​ല്‍ സോ​മി​ല്‍ ത​ക​ര്‍​ന്നു വീ​ണു. എ​ട​ത്വ പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ ജേ​ക്ക​ബി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സോ​മി​ല്ലാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. ഇ​ന്ന​ലെ മൂ​ന്നി​നാ​ണ് സം​ഭ​വം. കാ​റ്റി​ലും പേ​മാ​രി​യി​ലും മി​ല്ലി​ന്‍റെ മേ​ല്‍​ക്കൂ​ര ഇ​ട​ിഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ജേ​ക്ക​ബ് വാ​ട​യ്ക്ക് എ​ടു​ത്താ​ണ് സോ​മി​ല്‍ ന​ട​ത്തി​യി​രു​ന്ന​ത്. നാ​ലോ​ളം തൊ​ഴി​ലാ​ളി​ക​ള്‍ മി​ല്ലി​ല്‍ പ​ണി​യെ​ടു​ക്കു​ന്നു​ണ്ട്.