പാ​ച​കവാ​ത​ക അ​ദാ​ല​ത്ത് ന​ട​ത്തി
Wednesday, May 18, 2022 10:47 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പാ​ച​ക​വാ​ത​ക വി​ത​ര​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് എ​ല്‍​പി​ജി അ​ദാ​ല​ത്ത് ന​ട​ത്തി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന അ​ദാ​ല​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​രേ​ണു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പാ​ച​ക​വാ​ത​ക വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ത്തു​കൂ​ലി അ​മി​ത​മാ​യി ഈ​ടാ​ക്കു​ന്ന​താ​യി നി​ര​വ​ധി പ​രാ​തി​ക​ളു​ണ്ട്. ജി​ല്ല​യി​ല്‍ 2014 ലാ​ണ് വി​ത​ര​ണ​ക്കൂ​ലി അ​വ​സാ​ന​മാ​യി നി​ശ്ച​യി​ച്ച് ന​ല്‍​കി​യ​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ ഏ​ജ​ന്‍​സി ഉ​ട​മ​ക​ള്‍ ഡീ​സ​ല്‍​വി​ല വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട​ത്തു​കൂ​ലി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.
പാ​ച​ക​വാ​ത​ക സി​ലി​ന്‍​ഡ​റു​ക​ള്‍ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​വ​ര്‍ അ​മി​ത​കൂ​ലി ഈ​ടാ​ക്കു​ന്ന​തി​നെ​തി​നെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദാ​ല​ത്തി​ല്‍ ആ​വ​ശ്യ​മു​യ​ര്‍​ന്നു. ഇ​തു പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഡെ​ലി​വ​റി ബോ​യ്‌​സി​ന്‍റെ യൂ​ണി​യ​ന്‍ പ്ര​തി​നി​ധി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി താ​ലൂ​ക്ക് ത​ല​ത്തി​ല്‍ പാ​ച​ക​വാ​ത​ക വി​ത​ര​ണ അ​ദാ​ല​ത്തു ന​ട​ത്തും.

വി​റ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി

മ​ങ്കൊ​മ്പ്: പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന​വി​നെ​തി​രേ കാ​വാ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി വി​റ​ക് വി​ത​ര​ണ സ​മ​രം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ ഗോ​പ​കു​മാ​ർ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ജു ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജെ.​ അ​തു​ൽ, ജ​സ്റ്റി​ൻ സെ​ബാ​സ്റ്റ്യ​ൻ, ആ​ശി​ഷ് ആ​ന്‍റ​ണി, റി​ജോ ചാ​ക്കോ, കെ.​പി. ത​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.