ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ പോ​ലീ​സെ​ത്തി മോ​ചി​പ്പി​ച്ചു:
Wednesday, May 18, 2022 10:47 PM IST
ആ​ല​പ്പു​ഴ: ഒ​രു സം​ഘം യു​വാ​ക്ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ പോ​ലീ​സെ​ത്തി മോ​ചി​പ്പി​ച്ചു.
ര​ണ്ടു​പേ​ർ പി​ടി​യി​ലാ​യി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 15- വാ​ർ​ഡി​ൽ ആ​ര്യാ​ട് നോ​ർ​ത്ത് കോ​ള​നി​യി​ൽ ശ​ശി​കു​മാ​റി​ന്‍റെ മ​ക​ൻ ശ്യാം​കു​മാ​റി​നെ(21 ) ക​ഴി​ഞ്ഞ 14 മു​ത​ൽ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.
പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​ള്ള​താ​യി വി​വ​രം ല​ഭി​ച്ചു.
മു​ൻ വൈ​ര്യാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു സം​ഘം ത​ട്ടി​കൊ​ണ്ട് പോ​യി ലോ​ഡ്ജി​ൽ താ​മ​സി​പ്പി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​ക​ളാ​യ നൂ​റ​നാ​ട് പാ​ല​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 9- വാ​ർ​ഡി​ൽ ക​ണ്ടി​രി​യ​ക​ത്ത് വീ​ട്ടി​ൽ ബി​ജു​വി​ന്‍റെ മ​ക​ൻ ആ​ദി​ൽ മു​ഹ​മ്മ​ദ് (18), കാ​യം​കു​ളം ന​ഗ​ര​സ​ഭ ആ​റാം വാ​ർ​ഡി​ൽ കു​റ്റി​ത്ത​റ കി​ഴ​ക്കേ​തി​ൽ സ​ജീ​മി​ന്‍റെ മ​ക​ൻ സ​ഹീ​ർ​ഖാ​ൻ(20 ) എ​ന്നി​വ​രെ​യാ​ണ് ലോ​ഡ്ജി​ൽ നി​ന്നു സാ​ഹ​സി​ക​മാ​യി മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
തു​ട​ർ​ന്ന് ശ്യാം​കു​മാ​റി​നെ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നു മോ​ചി​പ്പി​ച്ചു. മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മോ​ഹി​തി​ന്‍റെ നി​ർ​ദ്ദേ​ശ പ്ര​കാ​രം എ​സ്ഐ കെ.​ആ​ർ. ബി​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശോ​ക​ൻ. ബി.​കെ. വി​നോ​ദ്, സി​പി​ഒ​മാ​രാ​യ ഷാ​ന​വാ​സ്, കൃ​ഷ്ണ​കു​മാ​ർ, പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്ത​ത്.