കു​ഞ്ഞി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ നാ​ട് സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി
Wednesday, May 18, 2022 10:06 PM IST
അ​മ്പ​ല​പ്പു​ഴ: പി​ഞ്ചു​കു​ഞ്ഞി​ന്‍റെ ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി നാ​ട് സ​മാ​ഹ​രി​ച്ച തു​ക കു​ടും​ബ​ത്തി​നു കൈ​മാ​റി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡ് കാ​ർ​ത്തി​ക്-വി​ജേ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വൈ​ശാ​ഖി(4)നാ​യി സ​മാ​ഹ​രി​ച്ച 12,48,171 രൂ​പ​യാ​ണ് കൈ​മാ​റി​യ​ത്. കു​ട്ടി​യു​ടെ ബോ​ൺ​മാ​രോ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി 35 ല​ക്ഷ​മാ​ണ് ആ​വ​ശ്യ​മാ​യു​ള്ള​ത്.
ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​യു​ടെ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള പ​ണം ക​ണ്ടെ​ത്താ​ൻ അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡി​ലും ചി​കി​ത്സാസ​ഹാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് കു​ടും​ബ​ത്തി​നു കൈ​മാ​റി​യ​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ക​വി​ത ചെ​ക്ക് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ അ​പ​ർ​ണ സു​രേ​ഷ്, ശോ​ഭാ ബാ​ല​ൻ, ശ്രീ​ലേ​ഖ, നി​ഷ മ​നോ​ജ്, ശ്രീ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.