മ​ഴ ക​ന​ത്തു, ക​ട​ലേ​റ്റം ശ​ക്തം വീ​ടു​ക​ൾ വെ​ള്ള​ത്തി​ൽ
Wednesday, May 18, 2022 10:06 PM IST
ചേ​ര്‍​ത്ത​ല: തോ​രാ​തെ പെ​യ്യു​ന്ന മ​ഴ​യി​ല്‍ താ​ലൂ​ക്കി​ല്‍ ആ​ശ​ങ്ക​യാ​യി വെ​ള്ള​ക്കെ​ട്ട്. വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 880 ഓ​ളം വീ​ടു​ക​ള്‍ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ക​ടു​ത്ത ഭീ​ഷ​ണി​യി​ലാ​ണെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.
മ​രം വീ​ണ് മൂ​ന്നു വീ​ടു​ക​ള്‍​ക്ക് ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. ഒ​റ്റ​മ​ശേ​രി​യി​ല്‍ ക​ട​ലേ​റ്റം ശ​ക്ത​മാ​യി. ഇ​വി​ടെ അ​ഞ്ചു വീ​ടു​ക​ള്‍ ത​ക​ര്‍​ച്ചാ​ഭീ​ഷ​ണി​യി​ലാ​ണ്. മ​ണ്‍​സൂ​ണി​ന്‍റെ വ​ര​വ​റി​യി​ച്ചു​ള്ള മ​ഴ​യി​ല്‍​ത്ത​ന്നെ​യു​ണ്ടാ​യ പ്ര​തി​സ​ന്ധി​യു​ടെ ആ​ശ​ങ്ക​യി​ലാ​ണ് താ​ലൂ​ക്ക്.
ക​ട​ലോ​ര കാ​യ​ലോ​ര മേ​ഖ​ല​ക​ളി​ലാ​ണ് വെ​ള്ള​ക്കെ​ട്ട് പ്ര​തി​സ​ന്ധി​യാ​കു​ന്ന​ത്. ചേ​ര്‍​ത്ത​ല തെ​ക്ക്, ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്, തു​റ​വൂ​ര്‍, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, വ​യ​ലാ​ര്‍, ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ല പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. അ​ന്ധ​കാ​ര​ന​ഴി ഷ​ട്ട​റു​ക​ള്‍ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ലും പൊ​ഴി​മു​റി​ഞ്ഞി​ട്ടി​ല്ല.
പെ​യ്ത്തു​വെ​ള്ളം കാ​ര്യ​മാ​യി ഒ​ഴു​കി​യെ​ത്തി തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഒ​റ്റ​മ​ശേ​രി​യി​ല്‍ താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കാ​ത്ത​തി​നാ​ല്‍ ക​ട​ലേ​റ്റം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ക​ട​ലേ​റ്റം ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി തെ​ങ്ങു​ക​ള​ട​ക്കം ക​ട​ലെ​ടു​ത്തു. മ​ണ​ല്‍​ച്ചാ​ക്കു​ക​ളും ജി​യോ ട്യൂ​ബു​ക​ളും നി​ര​ത്തി താ​ത്കാ​ലി​ക സു​ര​ക്ഷ​യൊ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വി​ടെ പ്ര​തി​സ​ന്ധി തു​ട​രു​ക​യാ​ണ്.