വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം നി​ർ​വ​ഹി​ച്ചു
Wednesday, May 18, 2022 10:06 PM IST
തു​റ​വൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി. അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ ദാ​നം അ​രൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ഖി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് എം. ​പി. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, സീ​ന​ത്ത് ശി​ഹാ​ബു​ദ്ധീ​ൻ, ബി.​കെ. ഉ​ദ​യ​കു​മാ​ർ, അ​മ്പി​ളി ഷി​ബു , സു​മാ ജ​യ​കു​മാ​ർ, മ​ണി​യ​പ്പ​ൻ, ശ്യാം​കു​മാ​ർ, ഉ​ണ്ണി​ക്കു​ട്ട​ൻ, വി​ൻ​സി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 2022 ജ​നു​വ​രി മു​ത​ൽ പ​ണി തീ​ർ​ത്ത 50 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് അ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ താ​ക്കോ​ലു​ക​ൾ ന​ൽ​കി​യ​ത്.

ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം

ആ​ല​പ്പു​ഴ: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കി​യി​ട്ട് അ​ന്പ​തു ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടെ​ന്നും ചെ​യ്ത ജോ​ലി​ക്ക് വേ​ത​നം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​നേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ത​നം നി​ഷേ​ധി​ക്കു​ന്ന​ത് സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണോ​യെ​ന്ന് വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്ത യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബേ​ബി പാ​റ​ക്കാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി.​ ത​ങ്ക​മ​ണി, ബി.​ ഗോ​പ​കു​മാ​ർ, എം.​പി.​ പ്ര​സ​ന്ന​ൻ, കെ.​എം.​ സി​ദ്ധാ​ർ​ഥ​ൻ, എ​സ്.​ പ്രേം​കു​മാ​ർ, എം.​ പു​ഷ്പാം​ഗ​ദ​ൻ, ഇ.​എ.​ ഹ​ക്കിം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ