മ​ഴ​യ്ക്കു മു​ന്പെ​ങ്കി​ലും ശു​ചി​യാ​കു​മോ കാ​പ്പി​ത്തോ​ട്?
Wednesday, May 18, 2022 10:06 PM IST
അ​മ്പ​ല​പ്പു​ഴ: മ​ഴ​ക്കാ​ല​ക്കെ​ടു​തി​ക്കു മു​ന്പ് കാ​ക്കാ​ഴം കാ​പ്പി​ത്തോ​ട് ശു​ചി​യാ​ക്കി നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു.
കാ​പ്പി​ത്തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചാ​ൽ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളാ​കെ വെ​ള്ള​ക്കെ​ട്ടി​ലാ​വും. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ട് തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി അ​ടി​യ​ന്ത​ര​മാ​യി തോ​ട് ശു​ചി​യാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.
കാ​പ്പി​ത്തോ​ട്ടി​ലെ നീ​രൊ​ഴു​ക്ക് നി​ല​ച്ചാ​ൽ തോ​ടി​ന് ഇ​രു​ക​ര​ക​ളി​ലും വ​സി​ക്കു​ന്ന​വ​ർ ഏ​റെ ദു​രി​ത​ത്തി​ലാ​കും.
തോ​ട് ക​വി​ഞ്ഞൊ​ഴു​കി ഇ​വി​ട​ത്തു​കാ​രു​ടെ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ന്ന് നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. നീ​രൊ​ഴു​ക്ക് നി​ല​യ്ക്കു​ന്ന​തു​മൂ​ലം ഏ​റെ ദു​രി​ത​ത്തി​ലാ​കു​ന്ന​ത് ക​മ്പി​വ​ള​പ്പ് പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്.
കാ​പ്പി​ത്തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തു​ന്ന മ​ലി​ന ജ​ലം ഏ​റെ താ​ഴ്ന്ന പ്ര​ദേ​ശ​മാ​യ ക​മ്പി​വ​ള​പ്പി​ലാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ക.
വീ​ടു​ക​ൾ​ക്കു​ള്ളി​ലും മു​റ്റ​ത്തും ഇ​വ നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​തു​മൂ​ലം സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.
തോ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തും വൃ​ക്ഷ​ത്ത​ല​പ്പു​ക​ൾ തോ​ട്ടി​ലേ​ക്ക് ചാ​ഞ്ഞു​കി​ട​ക്കു​ന്ന​തും വി​വി​ധ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി തോ​ടി​നു കു​റു​കെ നി​ർ​മി​ച്ച ബ​ണ്ടു​ക​ളും തോ​ട്ടി​ലെ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി​രി​ക്കു​ക​യാ​ണ്. തോ​ട്ടി​ൽ കു​മി​ഞ്ഞു​കൂ​ടി​ക്കി​ട​ന്ന അ​റ​വു​മാ​ലി​ന്യ​മ​ട​ക്ക​മു​ള്ള​വ നീ​ക്കം ചെ​യ്തെ​ങ്കി​ലും നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​യി​ട്ടി​ല്ല.
ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ തോ​ട്ടി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.