വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം
Tuesday, May 17, 2022 11:18 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ന​ട​ത്തി.
മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം എ​ച്ച്. സ​ലാം എം​എ​ൽ​എ അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ലെ 14 വാ​ർ​ഡി​ൽ കാ​ക്കാ​ഴം ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ സീ​മ സു​നി​ലി​ന് താ​ക്കോ​ൽ കൈ​മാ​റി നി​ർ​വ​ഹി​ച്ചു.
പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 35 വീ​ടു​ക​ളും പു​ന്ന​പ്ര തെ​ക്കി​ൽ 64-ഉം ​പു​റ​ക്കാ​ട് -14 ഉം ​അ​മ്പ​ല​പ്പു​ഴ വ​ട​ക്കി​ൽ 26 ഉം ​അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 54 ഉം ​വീ​ടു​ക​ളാ​ണ് ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തി​യാ​ക്കി ന​ൽ​കി​യ​ത്. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​സ്. ഹാ​രി​സ്, കെ. ​ക​വി​ത, പി. ​ജി. സൈ​റ​സ്, സ​ജി​ത സ​തീ​ശ​ൻ, എ. ​എ​സ്. സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.