വ​ല​യി​ല്‍ കു​ടു​ങ്ങി​യത് ഉഗ്രശേഷിയുള്ള ഗ്രനേഡ്
Tuesday, May 17, 2022 11:18 PM IST
മാ​വേ​ലി​ക്ക​ര: തെ​ക്കേ​ക്ക​ര കു​റ​ത്തി​കാ​ട് ഭാ​ഗ​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി വീ​ശി​യ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത് പി​ന്‍ ഔ​ട്ട് ചെ​യ്യാ​ത്ത ഗ്ര​നേ​ഡ്. ഗ്ര​നേ​ഡി​ന്‍റെ പി​ൻ ഉ​ള്ള ഭാ​ഗം വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റി​ക്കി​ൽ സു​ര​ക്ഷി​ത​മാ​യി പൊ​തി​ഞ്ഞ രീ​തി​യി​ലാ​യി​രു​ന്നു. പ​ല്ലാ​രി​മം​ഗ​ലം പ​ള്ളി​യാ​മ്പ​ലി​ല്‍ രാ​ജ​ന്‍റെ വ​ല​യി​ലാ​ണ് ഗ്ര​നേ​ഡ് കു​രു​ങ്ങി​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.10 ഓ​ടെ​യാ​ണ് സം​ഭ​വം. തെ​ക്കേ​ക്ക​ര വ​സൂ​രി​മാ​ല ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് വ​ശ​ത്തു​ള​ള തൊ​ടി​യൂ​ര്‍ - ക​ണ്ടി​യൂ​ര്‍ ആ​റാ​ട്ടു ക​ട​വ് ടി.​എ ക​നാ​ലി​ന്‍റ ഭാ​ഗ​ത്തു വ​ല​വീ​ശു​ന്ന​തി​നി​ടെ​യാ​ണ് ഗ്ര​നേ​ഡ് ല​ഭി​ച്ച​ത്. ക​ട്ടി​യു​ള്ള ഇ​രു​മ്പു വ​സ്തു വ​ല​യി​ല്‍ കു​ടു​ങ്ങി​യ​പ്പോ​ള്‍ സം​ശ​യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ളാ​യ പ​ട്ടാ​ള​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ളെ രാ​ജ​ന്‍ വി​വ​രം അ​റി​യി​ച്ചു. അ​വ​രെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗ്ര​നേ​ഡാ​ണ് വ​ല​യി​ല്‍ കു​ടു​ങ്ങി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്.

ഉ​ട​ന്‍​ത​ന്നെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ ​ന​മ്പ​റി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യും കു​റ​ത്തി​കാ​ട് പോ​ലീ​സ് എ​ത്തി ഗ്ര​നേ​ഡ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു. ബോം​ബ് സ്‌​ക്വാ​ഡ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഗ്ര​നേ​ഡ് നി​ര്‍​വീ​ര്യ​മാ​ക്കി. കോ​മ​ല്ലൂ​ര്‍ വെ​ട്ടി​ക്കോ​ട് പു​ഞ്ച​യി​ല്‍ ക​ന​ത്ത സു​ര​ക്ഷാ സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് ഗ്ര​നേ​ഡ് നി​ര്‍​വീ​ര്യ​മാ​ക്കി​യ​ത്.

ഗ്ര​നേ​ഡി​ന്‍റെ പൂ​ര്‍​ണ തോ​തി​ലു​ള​ള പ്ര​ഹ​ര​ശേ​ഷി ഒ​ന്പ​ത് മീ​റ്റ​റാ​ണെ​ന്നും എ​ന്നാ​ല്‍ ഇ​തി​ന്‍റെ അ​പ​ക​ട പ​രി​ധി 248 മീ​റ്റ​റാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് പൂ​ര്‍​ണ ശേ​ഷി​യി​ലു​ള്ള സ്‌​ഫോ​ട​നം ഉ​ണ്ടാ​യി​ല്ല. വ​ലി​യ ശ​ബ്ദ​വും 30 മീ​റ്റ​റോ​ളം സ്ഥ​ല​ത്ത് മ​ര്‍​ദ​വും അ​നു​ഭ​വ​പ്പെ​ട്ടു. സ്ഥ​ല​ത്ത് കു​റ​ത്തി​കാ​ട് എ​സ്എ​ച്ച്ഒ നി​സാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തെ മൈ​താ​ന​ത്ത് വ​ച്ചാ​ണ് ഗ്ര​നേ​ഡ് നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​ഹ​ര​ശേ​ഷി ക​ണ​ക്കി​ലെ​ടു​ത്ത് കോ​മ​ല്ലൂ​ര്‍ വെ​ട്ടി​ക്കോ​ട്ട് വ​യ​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഗ്ര​നേ​ഡ് സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത​മാ​ണോ വി​ദേ​ശ നി​ര്‍​മി​ത​മാ​ണോ ഇ​തെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ല. കൂ​ടാ​തെ ചെ​ളി​യും തു​രു​മ്പും പ​റ്റി​പ്പി​ടി​ച്ചി​രു​ന്ന​തി​നാ​ല്‍ ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തി​ന്‍റെ ഉ​പ​രി​ത​ലം വൃ​ത്തി​യാ​ക്കി​യാ​ലു​ള്ള അ​പ​ക​ടം പ​രി​ഗ​ണി​ച്ച് അ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി നി​ര്‍​വീ​ര്യ​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. ഗ്ര​നേ​ഡി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കു​മെ​ന്നും അ​വ​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ ക​ട്ടി​കൂ​ടി​യ ലോ​ഹ​കൂ​ടു​കൊ​ണ്ട് നി​ര്‍​മി​ച്ച​തും ഏ​റ്റ​വും പ്ര​ഹ​ര​ശേ​ഷി​യു​ള്ള​തു​മാ​യ ആ​ന്‍റി പ​ഴ്‌​സ​ണ​ല്‍ ഗ്ര​നേ​ഡി​ന്‍റെ ഗ​ണ​ത്തി​ല്‍ പെ​ട്ട​താ​ണ് വ​ല​യി​ല്‍ കു​ടു​ങ്ങി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ത് മി​ലി​ട്ട​റി അ​ല്ലെ​ങ്കി​ല്‍ പോ​ലീ​സി​ലെ സേ​നാ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് കൈ​മോ​ശം വ​ന്ന​താ​ണോ അ​തോ മ​റ്റാ​രെ​ങ്കി​ലും നി​യ​മ​വി​രു​ദ്ധ​മാ​യി സൂ​ക്ഷി​ച്ച​താ​ണോ എ​ന്ന സം​ശ​യം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്. മു​ന്പ് മാ​വോ​യി​സ്റ്റ് അ​നു​കൂ​ല പോ​സ്റ്റ​റു​ക​ളും മ​റ്റും സ്ഥി​ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​യി​രു​ന്നു തെ​ക്കേ​ക്ക​ര. ഇ​തും പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ലി​ല്‍ ഡ​ല്‍​ഹി​യി​ലെ മൊ​ഹ​മ്മ​ദ് പൂ​രി​ല്‍ നി​ന്നും ഇ​ത്ത​രം പി​ന്‍ ഔ​ട്ട് ചെ​യ്യാ​ത്ത പ​ഴ​യ തു​രു​മ്പി​ച്ച ഗ്ര​നേ​ഡ് ഉ​പേ​ക്ഷി​ച്ച ബാ​ഗി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്ന​താ​ണ്. കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.