ജി​ല്ല​യി​ൽ ഇ​ന്ന് ഡെ​ങ്കി ഹ​ർ​ത്താ​ൽ
Tuesday, May 17, 2022 11:13 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന് ഡെ​ങ്കി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. ഡെ​ങ്കി​പ്പ​നി പ​ട​രാ​നു​ള്ള സാ​ധ്യ​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്. വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക​ട​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഡെ​ങ്കി ഹ​ർ​ത്താ​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​ത്ത​ണം. വീ​ടു​ക​ളി​ൽ അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ വ​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, വെ​ള്ളം ശേ​ഖ​രി​ച്ച വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ൾ, ഫ്രി​ഡ്ജി​നു പി​ന്നി​ലെ ട്രേ, ​വീ​ടി​നു പു​റ​ത്തെ ടെ​റ​സ്, സ​ൺ​ഷെ​യ്ഡ്, വെ​ള്ളം ഒ​ഴു​കു​ന്ന പാ​ത​ക​ൾ, വീ​ടി​നു ചു​റ്റു​മു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ, ജ​ല സം​ഭ​ര​ണി​ക​ൾ എ​ന്നി​വ കൂ​ത്താ​ടി വി​മു​ക്ത​മാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. സ്വ​കാ​ര്യ, സ​ർ​ക്കാ​ർ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ള്ളി​ലും പു​റ​ത്തും മ​ഴ​വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. ഇ​തി​ന് പു​റ​മേ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും സ്കൂ​ളു​ക​ൾ, ശ​നി​യാ​ഴ്ച​ക​ളി​ൽ സ്ഥാ​പ​ന​ങ്ങ​ൾ, ഞാ​യ​റാ​ഴ്ച​ക​ളി​ൽ വീ​ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡ്രൈ​ഡേ ആ​ച​രി​ക്ക​ണം.
എ​ട​ത്വ: പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ന്ന് ഡെ​ങ്കി ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കും. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും കൊ​തു​ക​ളു​ടെ സ​മ്പൂ​ര്‍​ണ ഉ​റ​വി​ട ന​ശീ​ക​ര​ണം ന​ട​പ്പി​ലാ​ക്കേ​താ​ണ്. എ​ല്ലാ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളും സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​ര്‍, കു​ടും​ബ​ശ്രീ, ഹ​രി​ത​ക​ര്‍​മ​സേ​നാം​ഗ​ങ്ങ​ള്‍, മ​ത​സം​ഘ​ട​ന​ക​ള്‍, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ മു​ഴു​വ​ന്‍ ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഡെ​ങ്കി ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ഹ്വാ​നം ചെ​യ്തു.
മ​ങ്കൊ​മ്പ്: മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്നു ഡെ​ങ്കി ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. ജി​ല്ല​യി​ലാ​കെ​യു​ള്ള ഹ​ർ​ത്താ​ലാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ലും ആ​ച​ര​ണം ന​ട​ത്തു​ന്ന​ത്. ഹ​രി​ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, രാ​ഷ്ട്രീ​യ സാ​മൂ​ഹ്യസം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ലി​നി ജോ​ളി അ​റി​യി​ച്ചു.